പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല നട തുറന്നു

Published : Jun 11, 2019, 05:42 PM ISTUpdated : Jun 11, 2019, 05:55 PM IST
പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല നട തുറന്നു

Synopsis

കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഇക്കുറിയും ഒരുക്കിയിരിക്കുന്നത്. നിലക്കൽ, പമ്പ, സന്നിധാനം എന്നിവടങ്ങളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ

സന്നിധാനം: പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ശബരിമല നട വൈകിട്ട് അഞ്ച് മണിക്ക് തുറന്നു. ഇന്ന് പ്രത്യേക പൂജകൾ ഒന്നും ഇല്ല പ്രതിഷ്ഠദിനത്തിനോട് അനുബന്ധിച്ചുള്ള പൂജകൾ നാളെ നടക്കും.

നാളെ രാവിലെ അഞ്ച് മണിക്ക് നട തുറക്കും. ഗണപതിഹോമത്തോടെ പൂജകൾക്ക് തുടക്കമാകും. സഹസ്രകലശം കളഭാഭിഷേകം, പടിപൂജ എന്നിവയും നടക്കും. പ്രതിഷ്ഠാ ദിനം പ്രമാണിച്ച് ഒരു ദിവസത്തേക്കാണ് നട തുറന്നത്. 

നാളെ വൈകിട്ട് നട അടക്കും. കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഇക്കുറിയും ഒരുക്കിയിരിക്കുന്നത്. നിലക്കൽ, പമ്പ, സന്നിധാനം എന്നിവടങ്ങളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. നിലക്കലിൽ വാഹന പരിശോധനയടക്കം സുസജ്ജമായ സംവിധാനങ്ങളാണ് ഇക്കുറിയും.  ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം വലിയ തോതിൽ ഭക്തർ സന്നിധാനത്തെത്തിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്