ശബരിമല; നിലക്കലിലെ ഇടത്താവള വികസനത്തിന് രൂപരേഖ തയ്യാറായി

By Web TeamFirst Published Aug 25, 2019, 9:00 AM IST
Highlights

വാഹന പാർക്കിംഗ്, വിരിവെക്കാനുള്ള സൗകര്യം, കുടിവെള്ളം, ശൗചാലയങ്ങൾ എന്നിങ്ങനെ തീർത്ഥാടകർക്ക് ആവശ്യമുള്ള എല്ലാം രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സൗകര്യങ്ങൾ സുരക്ഷ സംവിധാനങ്ങൾ തുടങ്ങിയവയും പരാമർശിച്ചിട്ടുണ്ട്. 

പത്തനംതിട്ട: ശബരിമല പ്രധാന ഇടത്താവളമായ നിലക്കലിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള രൂപരേഖ തയ്യാറായി. തിരുവനന്തപുരം ഗവൺമെന്‍റ് എൻജിനീയറിംഗ് കോളേജിലെ ആർക്കിടെക്ചർ വിഭാഗം തയ്യാറാക്കിയ രൂപരേഖ ഈ മാസം 31ന് ഹൈപവർ കമ്മിറ്റിക്ക് സമർപ്പിക്കും. ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരമാണ് നിലക്കലൽ ബേസ് ക്യാംപ് വികസിപ്പിക്കുന്നത്. 

നിലക്കലിലെ 110 ഹൈക്ടർ സ്ഥലത്ത് തീർത്ഥാടർകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. ഇതിന് മുന്നോടിയായാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. രൂപരേഖ സംബന്ധിച്ച് ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുമായി ചർച്ച നടത്തി. വാഹന പാർക്കിംഗ്, വിരിവെക്കാനുള്ള സൗകര്യം, കുടിവെള്ളം, ശൗചാലയങ്ങൾ എന്നിങ്ങനെ തീർത്ഥാടകർക്ക് ആവശ്യമുള്ള എല്ലാം രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സൗകര്യങ്ങൾ സുരക്ഷ സംവിധാനങ്ങൾ തുടങ്ങിയവയും പരാമർശിച്ചിട്ടുണ്ട്. 

നിലവിലെ ഭൂമിയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ തടസ്സമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.വിവിധ വകുപ്പുകളുടെ നിർദേശം കൂടെ ഉൾപ്പെടുത്തി രൂപരേഖ ഹൈപവർ കമ്മിറ്റിക്ക് സമർപ്പിക്കും. കഴിഞ്ഞ പ്രളയത്തിൽ പമ്പയിലെ വിരിവെക്കാനുള്ള നടപന്തലും ശൗചാലയങ്ങളും ഒഴുകി പോയിരുന്നു. ഇതേ തുടർന്നാണ് നിലക്കലിൽ അടിയന്തിര സൗകര്യങ്ങൾ ടാറ്റ പ്രോജക്ടസ് ലിമിറ്റഡിന്‍റെ സഹായത്തോടെ നടപ്പാക്കി പ്രധാന ഇടത്താവളമാക്കി മാറ്റിയത്.

click me!