സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദം; അടിയന്തരമായി പരിശോധിക്കണമെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ

Published : Sep 02, 2026, 12:48 PM IST
Minister K Muraleedharan

Synopsis

തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് ദേവസ്വം മന്ത്രി നിർദ്ദേശം നൽകിയത്. മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനം കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും നിർദ്ദേശം. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും കെ മുരളീധരൻ നിർദ്ദേശം നൽകി.

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങി എന്ന വിവാദം അടിയന്തരമായി അന്വേഷിക്കാൻ നിർദ്ദേശം നൽകി ദേവസ്വം മന്ത്രി കെ മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് നിർദ്ദേശം നൽകിയത്. മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനം കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും നിർദ്ദേശം. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും കെ മുരളീധരൻ നിർദ്ദേശം നൽകി. അന്നദാനം ഉൾപ്പെടെയുള്ളവയ്ക്ക് കൃത്യമായ നടപടിക്രമങ്ങൾ ഉണ്ടാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടില്ല എന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ എസ് ജയകുമാറിൻ്റെ നിലപാട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ'; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ് പിടികൂടി
രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; 8 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്