
പത്തനംതിട്ട : എരുമേലിയിൽ ശബരിമല തീർത്ഥാടകർ റേഡ് ഉപരോധിച്ചു. തീർത്ഥാടക വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തി വിടാഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു മണിക്കൂറുകൾ നീണ്ടു നിന്ന ഉപരോധം. പേട്ട തുള്ളൽ പാതയടക്കമാണ് ഉപരോധിച്ചത്. അന്യസംസ്ഥാന തീർത്ഥാടകരാണ് പ്രതിക്ഷേധവുമായെത്തിയത്. പമ്പയിൽ തിരക്കേറിയതോടെ എരുമേലിയിൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പിടിച്ചിട്ടതാണ് തീർത്ഥാടകരെ പ്രകോപിപ്പിച്ചത്. കെ എസ് ആർ ടി സി മാത്രം കടത്തിവിട്ടതും പ്രതിക്ഷേധത്തിന് കാരണമായി. തീർത്ഥാടകർ റോഡിൽ കുത്തിയിരുന്നതോടെ എരുമേലി റാന്നി റോഡിലാകെ ഗതാഗതം തടസപ്പെട്ടു. കെഎസ് ആർ ടി സി അടക്കം ഇവർ തടഞ്ഞിട്ടു. സംയമനത്തോടെയായിരുന്നു പൊലീസിന്റെ ഇടപെടൽ. പ്രതിക്ഷേധം കനത്തതോടെ രണ്ട് മണിക്കൂറിന് ശേഷം വാഹനങ്ങൾ കടന്നു പോകാൻ പൊലീസ് അനുവാദം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam