
പത്തനംതിട്ട: ശബരിമലയിൽ തുടർച്ചയായ മൂന്നാം ദിവസവും 75,000 പിന്നിട്ട് തീർഥാടകരുടെ എണ്ണം. കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് തീർഥാടകരാണ് സന്നിധാനത്തേക്ക് പ്രവഹിക്കുന്നത്. വൃശ്ചികത്തിലെ തൃക്കാർത്തിക ദിവസമായ ഇന്നലെ 78,483 തീർഥാടകരാണ് ദർശനം നടത്തിയത്.
കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ തീർഥാടകരുടെ സുരക്ഷ ഏകോപിപ്പിക്കാൻ സംയുക്ത തല യോഗം ചേർന്നു. നിലവിൽ തീർഥാടകർക്ക് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. വനമേഖലയിൽ വഴുക്കൽ ഉള്ളതിനാൽ കാനന പാത വഴി വരുന്ന ഭക്തർ അതീവ ജാഗ്രത പുലർത്തണം എന്ന് നിർദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam