ശബരിമല തിരുവാഭരണ പാത ദേശീയപാതയായി ഉയർത്തണം; പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകി അബിൻ വർക്കി എംഎൽഎ

Published : Oct 08, 2026, 11:35 PM IST
abin varkey

Synopsis

ശബരിമല തിരുവാഭരണ പാത ദേശീയപാതയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എം.എൽ.എ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകി. തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ റോഡ് വികസനവും സുരക്ഷയും ഉറപ്പാക്കാനാണ് ഈ ആവശ്യം ഉന്നയിച്ചത്

പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്ത്രാവിന്റെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന തിരുവാഭരണ പാത ദേശീയപാതയായി ഉയർത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി കോടിയാട്ട് എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിനെ നേരിൽ കണ്ട് കത്ത് നൽകി.

​ശബരിമല തീർത്ഥാടനവുമായി ചരിത്രപരമായും ആചാരപരമായും ബന്ധമുള്ള ഈ പാതയിലൂടെ ഓരോ വർഷവും നിരവധി ഭക്തജനങ്ങളാണ് കടന്നുപോകുന്നത്. ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണം വർഷംതോറും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, തിരുവാഭരണ പാതയുടെ സമഗ്ര വികസനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അബിൻ വർക്കിഎം.എൽ.എ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

​റോഡിന്റെ വീതി വർദ്ധിപ്പിക്കൽ, ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് ദേശീയപാത നിലവാരത്തിലേക്കുള്ള ഉയർത്തൽ ഏറെ സഹായകരമാകും. ശബരിമല തീർത്ഥാടനത്തിന്റെ ദേശീയ പ്രാധാന്യവും തിരുവാഭരണ പാതയുടെ ചരിത്ര-ആചാര പ്രാധാന്യവും പരിഗണിച്ച്, ഈ പാത ദേശീയപാതയായി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അബിൻ വർക്കി എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു.

നേരത്തെ കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും അബിൻ വർക്കി എംഎൽഎ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി എം മനോജ് പ്രതിപക്ഷ നേതാവിൻ്റെ ഓഫീസിലേക്ക്; പിണറായി വിജയൻ്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയാകും
കേരളത്തിലെ സഹകരണ സംഘങ്ങളിലും ബാങ്കുകളിലും 550 കോടി തട്ടിപ്പ്, 17 ഇടങ്ങളിൽ പരിശോധനയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് ഇഡി