
പമ്പ: ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്കാണ് നട തുറക്കുക. കനത്ത സുരക്ഷാ സംവിധാനം ഇത്തവണയും ഏർപ്പെടുത്തും. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഓരോ എസ്പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് സേനാംഗങ്ങളെ വിന്യസിക്കുക. ആകെ 600 പൊലീസുകാർക്കാണ് സുരക്ഷാചുമതല.
ഉച്ചക്ക് 12 മണിയോടെ മാത്രമേ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ. പമ്പ ത്രിവേണിയിലെ സ്നാനഘട്ടത്തിൽ വെള്ളമില്ലാത്തതിനാൽ രണ്ട് ദിവസം മുൻപ് പമ്പാ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നിരുന്നു. 19നാണ് നട അടക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam