
ദില്ലി: ശബരിമല യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം. ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദം ഉന്നയിക്കും. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വിയാണ് ദേവസ്വം ബോർഡിനായി ഹാജരാവുക. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നും അതിൽ കോടതി ഇടപെടരുത് എന്നുമാണ് ദേവസ്വം ബോർഡിന്‍റെ നിലപാട്. മൂന്നാമതായാണ് ദേവസ്വം ബോർഡ് വാദിക്കുക. സമയം ലഭിക്കുകയാണെങ്കിൽ കേരള സർക്കാരിന്‍റെ വാദവും ഇന്ന് നടന്നേക്കും. കേന്ദ്രത്തിന്‍റെ വാദം ഇന്നലെ പൂർത്തിയായിരുന്നു. ശബരിമലയിൽ യുവതി പ്രവേശം ആവശ്യപ്പെട്ട് വിശ്വാസികളലാത്തവർ നൽകിയ ഹർജി തള്ളണമായിരുന്നു എന്ന് ജസ്റ്റിസ് നാഗരത്ന ഇന്നലെ നിരീക്ഷിച്ചിരുന്നു. ഇൽകാര്യത്തിലുൾപ്പെടെ ഇന്ന് കൂടുതൽ വാദങ്ങൾ ഉണ്ടായേക്കും.
ശബരിമല യുവതി പ്രവേശന കേസിലെ ആദ്യ ഹർജിക്കാർ വിശ്വാസികളല്ലെന്നും വിശ്വാസികൾ അല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്നുമാണ് ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക പരാമർശം. യുവതി പ്രവേശത്തിനുള്ള പൊതുതാൽപര്യ ഹർജി കോടതി സ്വീകരിക്കാനെ പാടില്ലായിരുന്നു. വിശ്വാസികൾ അല്ലാത്തവർ ഹർജി നൽകണ്ടതില്ലെന്നും നാഗരത്ന പറഞ്ഞു. സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ഏന്തെങ്കിലും അയ്യപ്പവിശ്വാസി ഹർജി നൽകിയിട്ടുണ്ടോയെന്നും ഇത്തരം കാര്യങ്ങളിൽ അവിശ്വാസികൾ എങ്ങനെ ഇടപെടുമെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു. പല അജണ്ടുകളുമായി ചിലർ പൊതുതാൽപര്യഹർജിയുമായി എത്തുകയാണെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. അതേസമയം ചില ആചാരങ്ങൾ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നേരത്തെ നിരീക്ഷിച്ചിരുന്നു. നാളെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ വാദം തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam