
തിരുവനന്തപുരം: ഇത്തവണ എന്‍ഡിഎയ്ക്ക് അധികാരം കിട്ടില്ലെന്നും യുപിഎ അധികാരത്തില്‍ വന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും പ്രവചിച്ച് ജോത്സ്യന്‍ സജീവന്‍ സ്വാമി. കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകും, രാഹുല്‍ പ്രധാനമന്ത്രിയാകും, അല്ലാത്ത പക്ഷം പ്രാണത്യാഗം ചെയ്യുമെന്നും സജീവന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് സജീവന്‍ പ്രവചനം നടത്തിയത്.
രാഹുല്‍ സഖ്യകക്ഷികളുമായി എല്ലാ ചര്‍ച്ചയും നടത്തിയതാണ്. രാഹുല്‍ പ്രധാനമന്ത്രിയാകാനാണ് എല്ലാ സാധ്യതയും. കോണ്‍ഗ്രസിന്‍റെ വിജയത്തിനായി മെയ് 13 മുതല്‍ 20 വരെ പൂജ നടത്തിയിരുന്നു. പൂജ ഫലിച്ചില്ലെങ്കില്‍ അത് പരാജയമാണ്, പൂജ നടത്തിയ ആള്‍ പ്രാണത്യാഗം ചെയ്യണമെന്നാണ് ആചാരം.
തെരഞ്ഞെടുപ്പ് ശരിയായ രീതിയില്‍ നടന്നാല്‍ രാഹുല്‍ തന്നെ അധികാരത്തില്‍ വരും. പക്ഷെ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വോട്ടിംഗ് മെഷ്യനില്‍ തിരിമറി നടന്നു എന്നാണ്. സത്യസന്ധമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഉള്ള പ്രവചനമാണ് താന്‍ നടത്തിയത്, തിരിമറി നടന്നാല്‍ ഫലം എങ്ങനെ ആകുമെന്ന് അറിയില്ലെന്നും സജീവന്‍ സ്വാമി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam