'ബോധപൂർവ്വം ആരോ​ഗ്യമന്ത്രിയെ ലക്ഷ്യം വെക്കുന്നു, വേട്ടയാടലുകളെ പാർട്ടി പ്രതിരോധിക്കും'; ആരോഗ്യമന്ത്രിയെ പിന്തുണച്ച് സജി ചെറിയാൻ

Published : Feb 22, 2026, 12:19 PM IST
Saji Cheriyan

Synopsis

റീത്ത് വെച്ചുള്ള പ്രതിഷേധം വളരെ മോശം രീതിയാണ്. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് കോൺഗ്രസ് പിന്തുണ നൽകുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണ ജോർജിന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ. ബോധപൂർവ്വം മന്ത്രിയെ വേട്ടയാടുകയാണെന്ന് അഭിപ്രായപ്പെട്ട സജി ചെറിയാൻ മന്ത്രി വീണാ ജോർജ് ചെയ്ത ക്രിയാത്മക പ്രവർത്തനങ്ങൾ പരിശോധിച്ചു നോക്കൂ എന്നും കൂട്ടിച്ചേർത്തു. വേട്ടയാടലുകളെ പാർട്ടി പ്രതിരോധിക്കും. പല മേഖലയിൽ പ്രശ്നങ്ങളുണ്ടാകും. അതിൽ മന്ത്രി ഉത്തരവാദിത്വം പറയേണ്ട കാര്യങ്ങളിൽ പ്രതികരിക്കും, നടപടി സ്വീകരിക്കും വിഷയങ്ങളിൽ നടപടി സ്വീകരിച്ച ആളാണ് മന്ത്രിയെന്നും സജി ചെറിയാൻ പറഞ്ഞു. റീത്ത് വെച്ചുള്ള പ്രതിഷേധം വളരെ മോശം രീതിയാണ്. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് കോൺഗ്രസ് പിന്തുണ നൽകുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇവിടെ മന്ത്രി ഉയർത്തെഴുന്നേൽക്കാൻ പോവുകയാണ്. ആരോഗ്യ മേഖലയിലേത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും സജി ചെറിയാൻ ന്യായീകരിച്ചു. ഇത്തരം പ്രശ്നങ്ങൾ ഇന്നലെ നടന്നിട്ടുണ്ട്, ഇന്നും നടക്കുന്നു ഒരുപക്ഷേ നാളെയും നടക്കാമെന്നാണ് സജി ചെറിയാന്റെ മറ്റൊരു വാദം. ഇതിൽ നടപടി സ്വീകരിക്കുക എന്നാണ് പ്രധാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ​ഗോവിന്ദൻ; തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'
അർജുൻ വീട്ടിൽ നിന്നിറങ്ങിയത് ഇപ്പോൾ വരാമെന്ന് പറഞ്ഞ്, മൊബൈൽ നോക്കിയ ശേഷം അസ്വസ്ഥനാകുന്നത് സിസിടിവിയിൽ വ്യക്തം; ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്