സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം കിട്ടിയില്ല , 5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുതെന്ന് മുഖ്യമന്ത്രി

Published : Oct 23, 2024, 12:23 PM IST
സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം  കിട്ടിയില്ല ,  5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുതെന്ന് മുഖ്യമന്ത്രി

Synopsis

ജീവനക്കാരിൽ നിന്നും നിർബന്ധ പൂർവ്വം പണം വാങ്ങില്ലെന്ന് തന്നെയായിരുന്നു സർക്കാർ നിലപാട്

തിരുവനന്തപുരം: വയാന്ട ദുരിതീശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം ജീവനക്കാരിൽ നിന്നും ലഭിച്ചില്ലെന്ന്  സ്ഥരീകരിച്ച് മുഖ്യമന്ത്രി.ചില കാര്യങ്ങളിൽ നമുക്ക് ഒരുമിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നാണ് ഇതിന്‍റെ  അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാരിൽ നിന്നും നിർബന്ധ പൂർവ്വം പണം വാങ്ങില്ലെന്ന് തന്നെയായിരുന്നു സർക്കാർ നിലപാട്.5 ദിവസ ശമ്പളം നൽകാമെന്ന ധാരണയാണ് ജീവനക്കാരുടെ സംഘടകൾക്കിടയിലുണ്ടായത്.അതിനിടെ ഒരു സംഘടന ഭാരവാഹികൾ തന്നെ കാണാൻ വന്നു, പ്രയാസങ്ങൾ പറഞ്ഞു
സംഘടനയുടെ  നിലപാട് മാറ്റണമെന്നാണ്  അവരോട് പറഞ്ഞത്.സാമൂഹിക പ്രതിബന്ധതയുണ്ടാകണം.5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുത്.എന്നാല്‍ ചില വ്യക്തികളുടെ പ്രശ്നം സംഘടനയുടേതാക്കി മാറ്റുകയാണ് ചിലർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം   ഉദ്ഘാടനം ചെയ്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒരു കാര്യത്തിന് ദീർഘകാലം ഒരാൾ ഓഫീസ് കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുത്.ജനങ്ങളാണ് ഭരിക്കുന്നതെന്ന അറിവ് ജീവനക്കാർക്കുണ്ടാകണം.ഒറ്റപെട്ട തെറ്റായ പ്രവണത കൾ ചെയ്യുന്നവരുണ്ട്.ഓൺ അപേക്ഷകൾ നൽകിയ ശേഷം അപേക്ഷ കനെ വിളിച്ചു വരുത്തുന്നുണ്ട്.അവർ പഴയ ശീലം മാറ്റാൻ തയ്യാറാകുന്നില്ല.ആ ശീലം അവർമാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല