കെഎസ്ആര്‍ടിസിയിലെ മെക്കാനിക് വിഭാഗം ജീവനക്കാരുടെ ശമ്പളവിതരണം തുടങ്ങി

Published : Jun 30, 2022, 08:37 PM ISTUpdated : Jun 30, 2022, 08:53 PM IST
കെഎസ്ആര്‍ടിസിയിലെ മെക്കാനിക് വിഭാഗം ജീവനക്കാരുടെ ശമ്പളവിതരണം തുടങ്ങി

Synopsis

എസ്‍ബിഐയുടെ സാങ്കേതിക തകരാറ്  പരിഹരിക്കപ്പെടുന്ന മുറക്ക് ശമ്പളം അക്കൗണ്ടിലേക്ക് ക്രെഡിറ്റാകും. 

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ മെക്കാനിക്ക് വിഭാഗം ജീവനക്കാരുടെ മെയ് മാസത്തെ ശമ്പളം വിതരണം ചെയ്ത് തുടങ്ങി. തിരുവനന്തപുരം മുതലുള്ള 5 തെക്കൻ ജില്ലകളിലെ മെക്കാനിക്കുകൾക്കാണ് മൂന്നാം ഘട്ടത്തിൽ ശമ്പളം നൽകുന്നത്. ബാക്കി മെക്കാനിക്കൽ ജീവനക്കാരുടെ ശമ്പളം ജൂലൈ രണ്ടിന് നൽകും. തൂപ്പുകാർ അടക്കമുള്ള കരാർ തൊഴിലാളികൾക്കും ഹയർ ഡിവിഷൻ ഓഫിസർമാർക്കുമുള്ള ശമ്പളം വിതരണം ചെയ്യുന്നതിൽ തീരുമാനമായില്ല.  മെയ് മാസത്തെ ശമ്പള വിതരണം  എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ഇന്നലെ സംഘടനാ നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം, ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വിരുന്നൊരുക്കി ​ഗവർണർ; ചായസൽക്കാരം നാളെ, പ്രതികരിക്കാതെ കോൺ​ഗ്രസും സിപിഎമ്മും