
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇകെ വിഭാഗം സമസ്ത. മുഖപത്രമായ സുപ്രഭാതത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. അജിത് കുമാറിനെ പൊതിഞ്ഞു കാക്കാൻ മുഖ്യമന്ത്രി നടത്തുന്ന അമിതാവേശം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുവെന്നും ആരോപണങ്ങളിൽ നട്ടം തിരിയുമ്പോളും ആരോപണ വിധേയരെ ചേർത്ത് പിടിക്കാനാണ് മുഖ്യമന്ത്രിക്ക് വൃഗ്രതയെന്നും മുഖപ്രസംഗത്തിൽ വിമര്‍ശിക്കുന്നു.
ഘടകകക്ഷികളെ പോലും നിശബ്ദരാക്കി എ ഡിജിപിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര തിടുക്കമെന്നും ചോദിക്കുന്നു. രാജാവിനോപ്പമുള്ളവർ നഗ്നരാണെന്ന് പറഞ്ഞ ഭരണകക്ഷി എം എൽ എയുടെ രാഷ്ട്രീയ ഡി എൻ എ പരതാനാണ് മുഖ്യമന്ത്രി ക്ക് താല്പര്യം. പൊലീസിന്‍റെ മനോവീര്യം തകർക്കാൻ അനുവദിക്കില്ല എന്നാണ് യു എ പി എ കേസിന്‍റെ സമയത്തും പറഞ്ഞത് .ഇതാണ് അജിത്കുമാറിന്റെ കാര്യത്തിലും മുഖ്യമന്ത്രി പറയുന്നത്. ഈ വിഷയത്തിൽ ആദ്യത്തെ ആവേശം പ്രതിപക്ഷത്തിന് ഇപ്പോൾ ഇല്ലെന്നും വിമര്‍ശനമുണ്ട്.ആരെയാണ് മുഖ്യമന്ത്രി തോൽപ്പിക്കുന്നത് എന്ന പേരിൽ എഴുതിയ മുഖ പ്രസംഗത്തിൽ ആണ് വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam