ഏക സിവിൽ കോഡ്: സിപിഎം സെമിനാറിന്‍റെ സംഘാടക സമിതിയില്‍ സമസ്ത അംഗവും,അസ്വാഭാവികമല്ലെന്ന് സിപിഎം,ലീഗിന് ആശങ്ക

Published : Jul 08, 2023, 10:37 AM ISTUpdated : Jul 08, 2023, 11:18 AM IST
ഏക സിവിൽ കോഡ്: സിപിഎം സെമിനാറിന്‍റെ സംഘാടക സമിതിയില്‍ സമസ്ത അംഗവും,അസ്വാഭാവികമല്ലെന്ന് സിപിഎം,ലീഗിന് ആശങ്ക

Synopsis

സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയെയാണ് വൈസ് ചെയർമാൻമാരുടെ പട്ടികയിൽ സിപിഎം ഉൾപ്പെടുത്തിയത്.തൻ്റെ പേര് എങ്ങനെ വന്നു എന്നതിനെ കുറിച്ച് അറിയില്ല .സമസ്ത എടുക്കുന്ന നിലപാടിന് ഒപ്പം നിൽക്കുമെന്നും വിശദീകരണം

കോഴിക്കോട്:ഏക സിവിൽ കോഡില്‍ സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ  സമസ്ത അംഗവും.സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയെയാണ് വൈസ് ചെയർമാൻമാരുടെ പട്ടികയിൽ സിപിഎം ഉൾപ്പെടുത്തിയത്.ഈ മാസം 15ന് കോഴിക്കോട്ടാണ് സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ.ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സമസ്ത ഇന്ന് കൺവെൻഷൻ വിളിച്ചിട്ടുണ്ട്.തുടർനടപടികൾ ചർച്ച ചെയ്യാനാണ് കൺവെൻഷൻ.എന്നാല്‍ ഇത് വിവാദമാക്കേണ്ടെന്നാണ് സിപിഎം വിശദീകരണം.കെപി രാമനുണ്ണിയാണ് സംഘടാക സമിതി ചെയര്‍മാന്‍. എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.സമസ്ത സിപിഎമ്മിനോട് അടുക്കുന്നു എന്ന വിലയിരുത്തലുകള്‍ക്കിടെ സിപിഎം നീക്കത്തിന് ഏറെ പ്രാധാന്യമുണ്ട്.വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.ലീഗിനും ക്ഷണം നല്‍കിയിട്ടുണ്ടെന്നും സിപിഎം വിശദീകരിക്കുന്നു.

 

തൻ്റെ പേര് എങ്ങനെ വന്നു എന്നതിനെ കുറിച്ച് അറിയില്ല എന്ന് മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി.സമസ്ത എടുക്കുന്ന നിലപാടിന് ഒപ്പം നിൽക്കും.സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ടെന്ന് നേരത്തെ ഇടതു നേതാക്കൾ പറഞ്ഞിരുന്നു.സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.എന്നാൽ തന്നെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഇതുവരെ ആരും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വർഗീയ, മതമൗലീകവാദ വിഭാഗം ഒഴികെയുള്ളവരുടെ യോജിപ്പാണ് സിപിഎം ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ വ്യക്തമാക്കി.കോൺഗ്രസ് നിലപാടിൽ വ്യക്തതയില്ല.ലീഗിനെ ക്ഷണിച്ചത് പ്രശ്നാധിഷ്ഠിതമാണ്.രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ല.ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ എന്നും സ്വാഗതം ചെയ്യും.ലീഗുമായി തൊട്ടു കൂട്ടായ്മയില്ലെന്നും അദ്ദേഹം പറഞ്ഞു

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം