'ജമാ അത്തിനെ വിളിക്കാത്തത് അവരുടെ നിലപാട് കൊണ്ട്', സർക്കാരിന് സമസ്തയുടെ പിന്തുണ, യുഡിഎഫിന് മുന്നറിയിപ്പ്

Published : Dec 27, 2020, 02:29 PM ISTUpdated : Dec 27, 2020, 03:53 PM IST
'ജമാ അത്തിനെ വിളിക്കാത്തത് അവരുടെ നിലപാട് കൊണ്ട്', സർക്കാരിന് സമസ്തയുടെ പിന്തുണ, യുഡിഎഫിന് മുന്നറിയിപ്പ്

Synopsis

കോഴിക്കോട് മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ നിന്നും ജമാഅത്തിനെ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ജമാഅത്തിനെ കൂട്ടുപിടിച്ചാൽ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ എതിർക്കുമെന്നും വ്യക്തമാക്കി. 

കോഴിക്കോട്: സംസ്ഥാന സർക്കാരിന് പൂർണ്ണ പിന്തുണയുമായി സമസ്ത. പോരായ്മയുണ്ടെങ്കിലും പിണറായി സർക്കാറിന്റെ പ്രവർത്തനത്തിൽ സംതൃപ്തിയെന്ന് സമസ്ത മുഷാവറ അംഗം ഉമർ ഫൈസി മുക്കം കോഴിക്കോട് പ്രതികരിച്ചു. മുസ്ളീം സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നത്. മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. സമസ്ത അതിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ നിന്നും ജമാഅത്തിനെ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ജമാഅത്തിനെ കൂട്ടുപിടിച്ചാൽ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ എതിർക്കുമെന്നും വ്യക്തമാക്കി. അതേ സമയം പ്രതികരണം സമസ്തയുടെ നിലപാടാകാൻ സാധ്യതയില്ലെന്നും വ്യക്തി തീരുമാനമോ പ്രതികരണോ സമതയുടേതായി വ്യാഖ്യാനിക്കാൻ സാധിക്കില്ലെന്നും മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എൻപി ചെക്കുട്ടി പ്രതികരിച്ചു. 

കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ കേരളപര്യടനപരിപാടി ജമാഅത്തെ ഇസ്ലാമിയെ മാറ്റി നിർത്തിയാണ് നടക്കുന്നത്. നിലവിലുള്ള വെൽഫയർ പാർട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമിയെ യോഗത്തിൽ നിന്ന് മുഖ്യമന്ത്രി മാറ്റി നിർത്തിയിത്. എസ് ഡിപിഐയെയും മാറ്റിനിർത്തിയിട്ടുണ്ട്. അതേ സമയം ലീഗുമായി അടുപ്പം പുലർത്തുന്ന ഇകെ സുന്നി മുജാഹിദ് വിഭാഗങ്ങളുടെ നേതാക്കളെ യോഗത്തിന് ക്ഷണിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്