'സുന്നി ഐക്യം എല്ലാവർക്കും ​ഗുണം ചെയ്യും'; കാന്തപുരത്തിന്റെ ആഹ്വാനം സ്വാ​ഗതം ചെയ്ത് സമസ്ത

Published : Jun 30, 2023, 10:42 PM ISTUpdated : Jun 30, 2023, 10:44 PM IST
'സുന്നി ഐക്യം എല്ലാവർക്കും ​ഗുണം ചെയ്യും'; കാന്തപുരത്തിന്റെ ആഹ്വാനം സ്വാ​ഗതം ചെയ്ത് സമസ്ത

Synopsis

സുന്നി ഐക്യം എല്ലാവർക്കും ഗുണം ചെയ്യുമെന്നും ഐക്യത്തിന് വേണ്ടി എന്നും നിലകൊണ്ട പ്രസ്ഥാനമാണ് സമസ്തയെന്നും പ്രസിഡന്റ ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.

കോഴിക്കോട്: കാന്തപുരത്തിന്റെ സുന്നി ഐക്യനിർദേശം സ്വാഗതം ചെയ്ത് സമസ്ത. സുന്നി ഐക്യം എല്ലാവർക്കും ഗുണം ചെയ്യുമെന്നും ഐക്യത്തിന് വേണ്ടി എന്നും നിലകൊണ്ട പ്രസ്ഥാനമാണ് സമസ്തയെന്നും പ്രസിഡന്റ ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. ഏകസിവിൽ കോഡ് നീക്കം തള്ളിക്കളയണമെന്നും ‍ഭരണഘടന ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ശക്തിയായി എതിർക്കുമെന്നും സമസ്ത അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ  വിപുലമായ കൺവെൻഷൻ ജൂലൈ 8 ന് കോഴിക്കോട്ട് വിളിച്ചു ചേർക്കുമെന്നും സമസ്ത വ്യക്തമാക്കി.    

ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ആകില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങളെ മാത്രമല്ല. എല്ലാ വിഭാഗക്കാരെയും ഇത് ബാധിക്കും. ഏകസിവിൽ കോഡിനെതിരെ കേരളത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും എല്ലാ സമുദായ സംഘടനകളുമായി ലീഗ് ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ഏക സിവിൽ കോഡിനെതിരെ  മതേതര കക്ഷികളെയും സമുദായങ്ങളെയും യോജിപ്പിക്കാൻ ശ്രമിക്കും. അതിന് വേണ്ടിയുള്ള പരിപാടികൾ തയാറാക്കും. എല്ലാവരെയും ഒരുമിപ്പിക്കാൻ കോഴിക്കോടും എറണാകുളത്തും പരിപാടി നടത്തും. ലോ കമ്മീഷന് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.  

Read More... 'ഏകീകൃത സിവിൽ കോഡ് ബിജെപി അജണ്ട'അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം