
ദില്ലി: സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ. സ്വവർഗ വിവാഹം കുടുംബസങ്കൽപത്തിന് വിരുദ്ധമെന്നാണ് ദില്ലി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട്. ഇന്ത്യൻ പാരമ്പര്യത്തിൽ കുടുംബ ജീവിതമായി പരിഗണിക്കാനാവില്ല. കുടുംബ സങ്കൽപത്തിൽ പുരുഷൻ ഭർത്താവും, സ്ത്രീ ഭാര്യയുമാണെന്നും സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട് ദില്ലി ഹൈക്കോടതിയിലെത്തിയ ഹർജിയിൽ കേന്ദ്രം നിലപാടറിയിച്ചു.