ഇഡിക്കെതിരായ കേസ്; സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

By Web TeamFirst Published Apr 2, 2021, 11:57 AM IST
Highlights

കസ്റ്റഡയിലുള്ളപ്പോള്‍ ഇഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്നായിരുന്നു സന്ദീപ് ജ‍ഡ്ജിക്ക് നൽകിയ പരാതി. ഇതിൽ ആലപ്പുഴ സ്വദേശിയായ അഭിഭാഷകൻ സുനിൽ കുമാർ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്

തിരുവനന്തപുരം: ഇഡിക്കെതിരായ കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു.പൂജപ്പുര സെൻട്രൽ ജയിലിലാണ് ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന പരാതിയിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഒന്ന് സ്വപ്നയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയിൽ രജിസ്റ്റർ‍ ചെയ്ത കേസ്. രണ്ടാമത്തേത് നേരത്തെ സന്ദീപ് നായർ ജില്ലാ ജ‍ഡ്ജിക്ക് നൽകിയ കത്ത് അടിസ്ഥാനപ്പെടുത്തി ഒരു അഭിഭാഷകൻ നൽകിയ പരാതിയിന്മേലും. രണ്ടാമത്തെ കേസിലാണ് ഇപ്പോൾ സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത്. കസ്റ്റഡയിലുള്ളപ്പോള്‍ ഇഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്നായിരുന്നു സന്ദീപ് ജ‍ഡ്ജിക്ക് നൽകിയ പരാതി. ഇതിൽ ആലപ്പുഴ സ്വദേശിയായ അഭിഭാഷകൻ സുനിൽ കുമാർ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. 

click me!