'കേരളത്തിലും ട്രന്‍ഡ് ആവര്‍ത്തിക്കും'; തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഭരണത്തില്‍ വരുമെന്ന് സന്ദീപ് വാര്യര്‍

By Web TeamFirst Published Dec 4, 2020, 3:19 PM IST
Highlights

ഹൈദ‌രാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് ഇത് ഏകദേശം കേരളത്തിന് സമാനമാണെന്നും, അതുകൊണ്ടുതന്നെ കേരളത്തിൽ ഇതേ ട്രെൻഡ് ആവർത്തിക്കാൻ പോവുകയാണെന്നുമാണ് സന്ദീപിന്‍റെ വാദം.

പാലക്കാട്: തദ്ദേശ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ  ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തിലും ആവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ.  ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക് എന്ന അടികുറിപ്പൂടെ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ഹൈദ‌രാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് ഇത് ഏകദേശം കേരളത്തിന് സമാനമാണെന്നും, അതുകൊണ്ടുതന്നെ കേരളത്തിൽ ഇതേ ട്രെൻഡ് ആവർത്തിക്കാൻ പോവുകയാണ്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എൻഡിഎ ഭരണത്തിൽ വരും- സന്ദീപ്  ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം 

ദക്ഷിണേന്ത്യയും കാവിയണിയുന്നു. ഗ്രേറ്റർ ഹൈദ്രാബാദ്  മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലാണ് ബിജെപി ചരിത്ര വിജയം നേടുന്നത്. 150 സീറ്റുകളിൽ 80 ലും ബിജെപി ലീഡാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 2 സീറ്റിൽ നിന്നാണ് ഈ മുന്നേറ്റം. 
ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക്, തെരഞ്ഞെടുപ്പ് നടന്നത് പൂർണ്ണമായും പേപ്പർ ബാലറ്റിലായിരുന്നു.
 
തെലങ്കാന സർക്കാർ നിയമിച്ച സംസ്ഥാന  ഇലക്ഷൻ കമ്മീഷനാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഹൈദ്രാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് (കേരളത്തിന് ഏകദേശം സമാനം). അതായത്, കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡാണ് . തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എൻഡിഎ ഭരണത്തിൽ വരും.

click me!