'ജൂനിയർ മാൻഡ്രേക്ക് സിനിമയുണ്ട്, 23 കഴിഞ്ഞും അവിടെ തന്നെ നിര്‍ത്തണം, തിരിച്ചയക്കരുത്'; പരിഹസിച്ച് സുരേന്ദ്രൻ

Published : Nov 16, 2024, 03:57 PM ISTUpdated : Nov 16, 2024, 04:08 PM IST
'ജൂനിയർ മാൻഡ്രേക്ക് സിനിമയുണ്ട്, 23 കഴിഞ്ഞും അവിടെ തന്നെ നിര്‍ത്തണം, തിരിച്ചയക്കരുത്'; പരിഹസിച്ച് സുരേന്ദ്രൻ

Synopsis

വോട്ടെണ്ണൽ ദിവസമായ 23 കഴിഞ്ഞും അവിടെ തന്നെ നിര്‍ത്തണം. തിരിച്ചയക്കരുതെന്നുമാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ കുറിച്ച് സുരേന്ദ്രന്റെ പരിഹാസം

പാലക്കാട് : നേതൃത്വവുമായി ഇടഞ്ഞ് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ പരിഹസിച്ച് കെ സുരേന്ദ്രൻ. ജൂനിയർ മാൻഡ്രേക്ക് സിനിമയുമായി സന്ദീപിനെ താരതമ്യം ചെയ്തായിരുന്നു സുരേന്ദ്രന്റെ പരിഹാസം. ജൂനിയര്‍ മാൻഡ്രേക്ക് എന്നൊരു സിനിമയുണ്ട്. വോട്ടെണ്ണൽ ദിവസമായ 23 കഴിഞ്ഞും സന്ദീപിനെ അവിടെ തന്നെ (കോൺഗ്രസിൽ)നിര്‍ത്തണം, തിരിച്ചയക്കരുതെന്നായിരുന്നു സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ കുറിച്ച് സുരേന്ദ്രന്റെ പരിഹാസം.

സന്ദീപ് വാര്യര്‍ പറയുന്നത് തേഞ്ഞൊട്ടിയ ആരോപണങ്ങളാണ്. ഒന്നും ഗൗരവമായി എടുത്തിട്ടില്ല. പ്രത്യയശാസ്ത്രം ഉള്ളവർ ഒരു സീറ്റ് കിട്ടിയില്ലെന്നു പറഞ്ഞു പോകുമോ ? കോൺഗ്രസിന്റെ സ്നേഹത്തിന്റെ കട ഇന്ത്യയിൽ എവിടെയൊക്കെ തുറന്നിട്ടുണ്ടെന്നും പൂട്ടിയിട്ടുണ്ടെന്ന് നമ്മൾ കണ്ടതാണ്. 

സന്ദീപ് വാര്യ‍ർ ഇനി കോൺഗ്രസുകാരൻ; 'സ്നേഹത്തിന്റെ കടയിൽ അംഗത്വമെടുത്തു, ബിജെപിയിൽ വീര്‍പ്പ് മുട്ടിക്കഴിഞ്ഞു'

ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പൻ താടികളല്ല ബിജെപിയും ആർഎസ്എസും. 23 ന് പെട്ടി പൊളിക്കുമ്പോൾ ഇതിനെല്ലാം മറുപടി സതീശന് കിട്ടിയിരിക്കും. കോൺഗ്രസിൽ വിഡി സതീശൻ മുങ്ങാൻ പോകുകയാണ്. ഇത് സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനം ചോദ്യം ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാകും. പാലക്കാട് യുഡിഎഫ് തോറ്റ് ബിജെപി ജയിച്ചാൽ വിഡി സതീശൻ രാജി വെക്കുമോ എന്നും സുരേന്ദ്രൻ ചോദിച്ചു. 

പാലക്കാട് വീണ്ടുമൊരു ട്വിസ്റ്റ്, ബിജെപിയോട് തെറ്റി 'കൈ' പിടിച്ച് സന്ദീപ് വാര്യർ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും
ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും