'സ്വപ്‍നയ്ക്ക് കൈക്കൂലി നല്‍കി'; സമ്മതിച്ച് യൂണിടാക് എംഡി, സന്തോഷിന്‍റെ ഡയറി കസ്റ്റഡിയില്‍ എടുത്തു

By Web TeamFirst Published Sep 29, 2020, 4:27 PM IST
Highlights

കോൺസുലേറ്റ് ഭവന നിർമ്മാണ കരാർ നേരിട്ട് കൈമാറിയതാണെന്നും ഇതിനായി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടില്ലെന്നുമായിരുന്നു സന്തോഷ് ഈപ്പൻ ഇന്നലെ പറഞ്ഞത്.
 

കൊച്ചി: സ്വപ്‍നയ്ക്ക് കൈക്കൂലി നൽകിയെന്ന് സമ്മതിച്ച്  ലൈഫ് മിഷൻ കരാർ കമ്പനിയായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ. സിബിഐ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്തോഷ് ഈപ്പന്‍ കൈക്കൂലി നല്‍കിയെന്ന് സമ്മതിച്ചത്. പണം നൽകിയതായി തെളിയിക്കുന്ന സന്തോഷിന്‍റെ ഡയറി സിബിഐ കസ്റ്റഡിയിലെടുത്തു. സന്തോഷ് ഈപ്പനെയും ഭാര്യയും കമ്പനി ഡയറക്ടറുമായ സീമ സന്തോഷിനെയും ഇന്നലെ സിബിഐ ചോദ്യം ചെയ്തിരുന്നു. കോൺസുലേറ്റ് ഭവന നിർമ്മാണ കരാർ നേരിട്ട് കൈമാറിയതാണെന്നും ഇതിനായി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടില്ലെന്നുമായിരുന്നു സന്തോഷ് ഈപ്പൻ ഇന്നലെ പറഞ്ഞത്.

കോൺസുലേറ്റ് ഭവന നിർമ്മാണ കരാർ നേരിട്ട് കൈമാറിയതാണെന്നും ഇതിനായി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടില്ലെന്നും സന്തോഷ് ഈപ്പൻ പറ‌ഞ്ഞിരുന്നു. പദ്ധതിയുടെ കമ്മീഷൻ ആയി കോൺസുലേറ്റിലെ യുഎഇ പൗരന്  ബാങ്ക് അക്കൗണ്ട് വഴി 3. 5 കോടി കൈമാറി. കരാർ ലഭിക്കാൻ കമ്പനിയുടെ പേര് നിർദ്ദേശിച്ച വകയിൽ സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് ഒരു കോടി രൂപയും നൽകിയെന്നും സന്തോഷ് ഈപ്പൻ ഇന്നലെ മൊഴി നൽകിയിരുന്നു. എന്നാൽ കരാർ ലഭിക്കാൻ ഉദ്യോദസ്ഥർക്ക് കമ്മീഷൻ നൽകിയത് കൈക്കൂലിയായി തന്നെ കണക്കാക്കണമെന്നാണ് സിബിഐ നിലപാട്. 

click me!