തൻ്റേടിയും അഭിമാനിയും സുന്ദരിയുമായ സ്ത്രീ, അവർ ഇടതു പക്ഷം കൂടിയായാൽ...; പ്രതികരണവുമായി ശാദരക്കുട്ടി

Published : Mar 25, 2026, 09:39 PM IST
Prathibha U

Synopsis

തൻ്റേടിയും അഭിമാനിയും സുന്ദരിയുമായ സ്ത്രീ -അവർ ഇടതു പക്ഷം കൂടിയായായാൽ കടുത്ത കുറ്റക്കാരിയാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭക്കെതിരെയുള്ള ലീ​ഗ് നേതാവിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. തൻ്റേടിയും അഭിമാനിയും സുന്ദരിയുമായ സ്ത്രീ -അവർ ഇടതു പക്ഷം കൂടിയായായാൽ കടുത്ത കുറ്റക്കാരിയാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

സ്ത്രീയാകുക കുറ്റകരമാണ്. തൻ്റേടിയും അഭിമാനിയുമായ സ്ത്രീയാവുക അതിലും കുറ്റകരമാണ്. തൻ്റേടിയും അഭിമാനിയും ആയ സ്ത്രീ സുന്ദരി കൂടിയായാൽ അവർ അതിലേറെ വലിയ കുറ്റക്കാരിയാണ്. തൻ്റേടിയും അഭിമാനിയും സുന്ദരിയുമായ സ്ത്രീ -അവർ ഇടതു പക്ഷം കൂടിയായായാൽ പിന്നെ തകർത്തു കളയുക തന്നെ വേണം. എന്ത് ആഭാസവും പറയാൻ ഇത്രയുമൊക്കെ ധാരാളമാണ്. യു. പ്രതിഭക്കെതിരെയുള്ളത് വെറും അധിക്ഷേപമല്ല, മറിച്ച് ആണഹങ്കാരത്തിൻ്റെയും രാഷ്ട്രീയവൈരത്തിൻ്റെയും തോൽവിഭയത്തിൻ്റെയും പുളിച്ചു തേട്ടലാണ്. മണ്ഡലത്തിലെ വോട്ടർമാർ അതങ്ങു ചുമ്മാ സമ്മതിച്ചു തരില്ല. with യു പ്രതിഭ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിൽ', സീൽ വിവാദത്തിലെ കോൺഗ്രസ് എഐ വീഡിയോ നീക്കി; തെറ്റ് എന്തെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കേരള പൊലീസ്
ബിജെപി സീൽ പതിച്ചതിൽ വിവാദം തീരുന്നില്ല; എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലീസ്,കൂടുതൽ വീഡിയോകള്‍ പങ്കുവെച്ച് കോണ്‍ഗ്രസ്