രാഷ്ട്രീയവ്യത്യാസം മറക്കാം,സംസ്ഥാനത്തിന്‍റെ ആവശ്യം നേടിയെടുക്കാനുള്ള കൂട്ടായ ശ്രമം ശുഭസൂചകമെന്ന് ശശിതരൂര്‍

Published : Mar 12, 2025, 10:37 AM ISTUpdated : Mar 12, 2025, 10:40 AM IST
 രാഷ്ട്രീയവ്യത്യാസം മറക്കാം,സംസ്ഥാനത്തിന്‍റെ  ആവശ്യം നേടിയെടുക്കാനുള്ള കൂട്ടായ ശ്രമം ശുഭസൂചകമെന്ന് ശശിതരൂര്‍

Synopsis

പിണറായിക്കും ഗവർണർക്കും ഒപ്പമുള്ള സെൽഫി പങ്കുവച്ച് ശശി തരൂർ

ദില്ലി: ഗവർണര്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കും മുഖ്യമന്ത്രിക്കുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ ദില്ലിയില്‍ സംഘടിപ്പിച്ച വിരുന്നിനെ പുകഴ്ത്തി ശശി തരൂർ രംഗത്ത്., അസാധാരണ നടപടിയാണിത്.രാഷ്ട്രീയ വ്യത്യാസം മറന്ന് സംസ്ഥാനത്തിന്‍റെ റെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമങ്ങൾ ശുഭസൂചകമാണ്..പിണറായിക്കും ഗവർണർക്കും ഒപ്പമുള്ള സെൽഫി തരൂർ സമുഹമാധ്യമത്തില്‍ പങ്കുവച്ചു

 

കേരളത്തിന്‍റെ  ഐക്യ സന്ദേശമായിരുന്നു ​ദില്ലിയിൽ ​ഗവർണറുടെ വിരുന്നില്‍ ഇന്നലെ കണ്ടത്.. മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിൽനിന്നുള്ള എംപിമാരും കേരളഹൗസിൽ നടന്ന വിരുന്നിൽ പങ്കെടുത്തു. വിരുന്നിന് മുന്നോടിയായി നേതാക്കളുമായി നടത്തിയ കൂടികാഴ്ചയിലാണ് ലഹരി വിപത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് ​ഗവർണർ പറഞ്ഞത്. കേരളത്തിന്‍റെ  പൊതുവായ ആവശ്യങ്ങൾക്കായി ഒപ്പമുണ്ടാകുമെന്ന് ​ഗവർണർ പറഞ്ഞതായി നേതാക്കൾ അറിയിച്ചു. മുഖ്യമന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നത് തുടരും എന്നും ഗവർണർ പറഞ്ഞു. ​ഗവർണറുടെ വിരുന്ന് പുതിയ തുടക്കമാണെന്നും, ടീം കേരളയോടൊപ്പം ഗവർണറും ഉണ്ട് എന്നത് ആഹ്ലാദകരമാണെന്നും മുഖ്യമന്ത്രി പിണറായി കൂടികാഴ്ചയിൽ പറഞ്ഞു. വിരുന്ന് ശുഭസൂചകമാണെങ്കിലും കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിയും, ജോർജ് കുര്യനും പങ്കെടുക്കാത്തത് യുഡിഎഫ് എംപിമാർ ചൂണ്ടിക്കാട്ടി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്