
തിരുവനന്തപുരം:കോൺഗ്രസിൽ അഭിപ്രായഭിന്നത ഇല്ലെന്നും അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് സർക്കാരിന് എതിരായ സമരത്തിൽ നിന്ന് ഫോക്കസ് മാറ്റാനെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ചു എന്നത് തെറ്റായ വാർത്തയാണ്. നാക്കുപിഴ പറ്റിയെന്ന അദ്ദേഹത്തിന്റെ വിശദീകരണം പാർട്ടി സ്വീകരിച്ചതാണ്. കത്ത് കൊടുത്തു എന്ന് പറയുന്നതൊക്കെ ശൂന്യാകാശത്ത് നിന്നെത്തിയ പച്ചക്കള്ളമാണ്. സുധാകരന് എല്ലാവരുടെയും പിന്തുണയുണ്ടെന്നും സതീശൻ പറഞ്ഞു. തെറ്റായ വാർത്തകളും നുണകളും പ്രചരിപ്പിക്കുന്നത് സർക്കാരിനെ രക്ഷപ്പെടുത്താനാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
ആർഎസ്എസുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ തുടർന്ന് വിവാദത്തിലായ കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധിക്ക് കത്ത് അയച്ചു എന്ന വാർത്ത നിഷേധിച്ച് സുധാകരന് പിന്തുണയുമായി എത്തുന്ന ആദ്യ പ്രമുഖ കോൺഗ്രസ് നേതാവല്ല സതീശൻ. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സുധാകരന് പിന്തുണ അറിയിച്ചിരുന്നു.
സുധാകരൻ കറകളഞ്ഞ മതേതരവാദി, രാജിസന്നദ്ധതയറിയിച്ചിട്ടില്ല'; പിന്തുണയുമായി ചെന്നിത്തല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam