
കൊച്ചി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ലക്ഷദ്വീപിൽ ഇപ്പോൾ നടക്കുന്നത് ജനാധിപത്യ വിശ്വാസികളെ ഭയപ്പെടുത്തുന്നത് സംഭവങ്ങളെന്ന് മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. പ്രതിഷേധങ്ങളെ അവഗണിക്കുന്ന അപഹാസ്യ നിലപാട് പല വിഷയങ്ങളിലും കേന്ദ്ര സർക്കാർ തുടരുകയാണെന്നും കർഷക സമരത്തിലും, ഇന്ധനവില വർധനവിലും ഇത് വ്യക്തമായിട്ടുണ്ടെന്നും സത്യദീപത്തിൽ പറയുന്നു. ലക്ഷദ്വീപിൽ നടക്കുന്നത് ന്യൂനപക്ഷ വേട്ടയല്ല. മറിച്ച് മനഃപൂര്‍വ്വമായ മാനവികതാ ധ്വംസനമാണെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam