സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയ്ക്ക് തിരിച്ചടി; 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Published : Feb 18, 2026, 01:07 PM ISTUpdated : Feb 18, 2026, 05:53 PM IST
jayasurya

Synopsis

ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എത്തി എന്ന് ഇ ഡി കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം: ഓൺലൈൻ ലേല ആപ്പ് സേവ് ബോക്സ് കള്ളപ്പണ കേസിൽ നടൻ ജയസൂര്യയ്ക്ക് എതിരെ നടപടിയുമായി ഇഡി. കമ്പനി ബ്രാൻഡ് അംബാസിഡർ ആയ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കരാറിനേക്കാൾ കൂടിയ തുക ജയസൂര്യയുടെ അക്കൗണ്ടിലെത്തിയെന്നും കമ്പനി ഉടമകൾ തട്ടിപ്പലൂടെ നേടിയ കള്ളപ്പണമാണിതെന്നും ഇഡി വിശദീകരിക്കുന്നു.

സേവ് ബോക്സ് ഡോട്ട്. ഇൻ എന്ന സ്റ്റാർട്ട് അപ് കമ്പനി രൂപീകരിച്ച് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം നടപടി ശക്തമാക്കിയത്. തട്ടിപ്പ് പണം നിരവധി അക്കൗണ്ടിലേക്ക് പ്രതികൾ മാറ്റിയതായി ഇഡി പരിശോധനയിൽ കണ്ടെത്തിയിരുന്നു. തൃശ്സൂർ സ്വദേശി സ്വാതിക് റഹ്മാന്‍റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ട്രേഡിംഗ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു നടൻ ജയസൂര്യ. ജയസൂര്യയുടെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടിലേക്ക് കമ്പനിയിൽ നിന്ന് 90 ലക്ഷത്തിലേറെ രൂപ എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് വേതനമെന്നായിരുന്നു ജയസൂര്യയുടെ വാദം. 

എന്നാൽ കമ്പനിയുമായുണ്ടാക്കിയ കരാറിനേക്കാൾ കൂടിയ തുക അക്കൗണ്ടിലെത്തിയെന്ന് ഇഡി കണ്ടെത്തി. ഇതിന് കൃത്യമായ രേഖകൾ ഹാജരാക്കാൻ ജയസൂര്യക്ക് കഴിഞ്ഞില്ല. നടന് വേതനമായി നൽകിയത് തട്ടിപ്പിലൂടെ നേടിയ കള്ളപ്പണമെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് അധികമായി കണ്ടെത്തിയ 39 ലക്ഷം രൂപയ്ക്ക് തുല്യമായ സ്വത്തുക്കൾ കണ്ടുകെട്ടിയത്. കേസിൽ രണ്ട് വട്ടം ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു.കേസിൽ അന്തിമ റിപ്പോട്ട് പിഎംഎൽഎ കോടതിയിൽ നൽകുന്നതോടെ ജയസൂര്യയും കേസിൽ പ്രതിയാകും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എഫ്സിആർഎ വിവാദം കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് ജാവ്ദേക്കർ, തിരിച്ചടി പണം വകമാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നവർക്ക്
വോട്ട് ചെയ്തോ, വെറും ഒരു രൂപയ്ക്ക് സപ്ലൈകോ പ്രഖ്യാപിച്ച വൻ ഓഫർ ഇന്നും കൂടെ മാത്രം; പുട്ട് പൊടി സ്വന്തമാക്കാം, നിബന്ധനകൾ