
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപയിനിന്റെ രണ്ടാംഘട്ടം നവംബർ 14ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ജനുവരി 26 വരെ നീളുന്ന ബോധവൽക്കരണ ക്യാംപയിനിൽ വിവിധ പരിപാടികൾ ഒരുക്കും. എറണാകുളം സൗത്ത് ഏഴിപ്രം ജി.എച്ച്.എസ്.എസിൽ നിർമിച്ച ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്യാംപയിനിന്റെ ആദ്യഘട്ടത്തിൽ വിദ്യാർത്ഥികൾ അടക്കം ഒരു കോടിയിലധികം പേരാണ് ലഹരിക്കെതിരെയുള്ള പരിപാടികളിൽ പങ്കെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം
'അധികാരത്തിന്‍റെ ഭാഷയിൽ അല്ല. മനുഷ്യത്വത്തിന്‍റെ ഭാഷയിൽ പറയുന്നു. മയക്കുമരുന്നിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയണം. തലമുറ നശിച്ചു പോകും. സർവനാശം ഒഴിവാക്കണം. അറിഞ്ഞ പല കാര്യങ്ങളും പറയാൻ സംസ്കാരം അനുവദിക്കുന്നില്ല. അതിശയോക്തി അല്ല. സത്യമാണ്. ചികിത്സയ്ക്ക് പോലും തിരിച്ചു കൊണ്ടുവരാൻ ആവാത്ത വിധം നശിക്കുന്നു. വലിയ തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് ഈ കാമ്പയിൻ. ലഹരി സംഘങ്ങൾ കുട്ടികളെ ലക്ഷ്യം വെക്കുന്നു. കുട്ടികളെ ഏജന്‍റുമാര്‍ ആക്കുന്ന തന്ത്രം ഉപയോഗിക്കുന്നു. മയക്കുമരുന്ന് സംഘങ്ങൾ വഴിയിൽ കാത്തു നിൽക്കുന്ന ഭൂതങ്ങളാണ്. ഫുട്ബോൾ കളിക്കുന്ന കുട്ടികൾക്ക് ചോക്കലെറ്റ് നൽകുന്നു. എന്തും ചെയ്യുന്ന ഉന്മാദ അവസ്ഥയിലേക്ക് എത്തുന്നു. മുതിർന്നവർക്ക് വലിയ ഉത്തരവാദിത്തം ഉണ്ട്. കണ്ടെത്താൻ എളുപ്പമല്ലാത്ത രൂപത്തിലാണ് ലഹരി. കുഞ്ഞുങ്ങളിലെ അസാധാരണ മാറ്റം ശ്രദ്ധിക്കണം. കുട്ടികളെ കാര്യർമാർ ആക്കുന്നു. പിന്നിൽ അന്താരാഷ്ട്ര മാഫിയകൾ. സർക്കാർ ലഹരി വിരുദ്ധ കാമ്പയിന് നൽകുന്നത് വലിയ പ്രാധാന്യം. മയക്കുമരുന്ന് മുക്ത സംസ്ഥാനമാണ് ലക്ഷ്യം. ഏതു വിധേനയും സാധ്യമാക്കും. അസാധ്യം എന്ന് തോന്നുന്നുണ്ടാവാം. അമ്മമാരുടെ കണ്ണീർ തുടക്കണം. ഇത് കൂട്ടായ പോരാട്ടം. ഒന്നിച്ചു മുന്നോട്ട് വരണം. ഇത് വിജയിച്ചാൽ ജീവിതം വിജയിച്ചു. തോറ്റാൽ മരണം. അത്ര ഗൗരവം''.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam