Latest Videos

സ്പെഷ്യൽ മാര്യേജ് ആക്ട്: അപേക്ഷകരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി

By Web TeamFirst Published Aug 29, 2022, 3:49 PM IST
Highlights

പൊതുതാൽപര്യ ഹർജി വഴി ഇടപെടാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന്  സുപ്രീംകോടതി

ദില്ലി: സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ്  വെബ്സൈറ്റിൽ പൊതുയിടങ്ങളിൽ  പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുള്ള ഹർജി സുപ്രീം കോടതി തള്ളി. സ്പെഷ്യൽ മാരേജ് ആക്ട്  പ്രകാരമുള്ള വിവാഹത്തിൽ എതിർപ്പ് അറിയിക്കാനുള്ള വ്യവസ്ഥയടക്കം ചട്ടങ്ങളിൽ ചോദ്യം ചെയ്താണ്  ഹർജി എത്തിയത്.   എന്നാൽ നിയമത്തിൽ പൊതുതാൽപര്യ ഹർജി വഴി ഇടപെടാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന്  സുപ്രീംകോടതി അറിയിച്ചു.  മലയാളിയായ ആതിര ആർ  മേനോനാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

 

ശബരിമല കാനനപാത: ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശം 

 

ദില്ലി: ശബരിമല കാനനപാതയിലൂടെയുള്ള പ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിം കോടതി നിർദ്ദേശം. ശബരിമലയിലേക്ക് പരമ്പരാഗത കാനനപാതയിലൂടെ തീർത്ഥാടകരെ കൊവിഡ് നിയന്ത്രണത്തിന്‍റെ പേരിൽ വിലക്കിയ നടപടിക്കെതിരായ ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ  ഹർജിക്കാരായ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതിക്കാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. ആചാരപ്രകാരം കാനനപാതയിലൂടെ നിലവിലെ സാഹചര്യത്തിൽ യാത്ര നടത്താൻ  അനുവാദം നൽകണമെന്നാണ് ഹര്‍ജിയില്‍ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. കൊവിഡ് സാഹചര്യത്തെ  തുടർന്ന് ശബരിമലയിൽ ഹൈക്കോടതി ഉത്തരവിലൂടെ നിയന്ത്രങ്ങൾ നടപ്പാക്കിയതിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കൊവിഡ് സാഹചര്യത്തിൽ നടപ്പാക്കിയ വിവിധ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയിട്ടും കാനനപാതയിലൂടെ നിയന്ത്രണം തുടരുകയാണെന്ന് ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ സുവിദത്ത് സുന്ദരം കോടതിയെ അറിയിച്ചു. എന്നാൽ കൊവിഡ് സാഹചര്യത്തിൽ മാറ്റം വന്നതിനാൽ ഈക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ ഹൈക്കോടതിക്ക് ആകുമെന്നും അതിനാൽ ഹർജി ഹൈക്കോടതിയിൽ നൽകാനും ജസ്റ്റിസി അനിരുദ്ധാ ബോസ്, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. 

click me!