ജനപ്രതിനിധികളുടെ  വിവാദ പ്രസംഗങ്ങൾ തടയാൻ മാർഗരേഖ ? ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും

Published : Jan 03, 2023, 07:42 AM IST
ജനപ്രതിനിധികളുടെ  വിവാദ പ്രസംഗങ്ങൾ തടയാൻ മാർഗരേഖ ? ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും

Synopsis

രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. നേരത്തെ വാദത്തിനിടെ വ്യക്തികളെ ഇകഴ്ത്തി കാണിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്ന അലിഖിത കീഴ്വഴക്കം ജഡ്ജിമാർ പാലിക്കാറുണ്ടെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച്  നിരീക്ഷിച്ചിരുന്നു.

ദില്ലി: മന്ത്രിമാർ അടക്കം ജനപ്രതിനിധികളുടെ  വിവാദ പ്രസംഗങ്ങൾ തടയാൻ മാർഗരേഖ ആവശ്യപ്പെട്ടുള്ള  ഹർജികളിൽ  സുപ്രിം കോടതി ഭരണഘടന ബെഞ്ച് ഇന്ന്  വിധി പറയും. പെമ്പിളെ ഒരുമൈ സമരത്തിനെതിരെ മുൻ മന്ത്രി എം എം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരായ ഹർജികളിലടക്കമാണ് വിധി പറയുന്നത്.ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുക.

രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. നേരത്തെ വാദത്തിനിടെ വ്യക്തികളെ ഇകഴ്ത്തി കാണിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്ന അലിഖിത കീഴ്വഴക്കം ജഡ്ജിമാർ പാലിക്കാറുണ്ടെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച്  നിരീക്ഷിച്ചിരുന്നു.

ഈ കീഴ്വഴക്കം, രാഷ്ട്രീയക്കാരും അധികാരസ്ഥാനം വഹിക്കുന്ന പൊതുപ്രവർത്തകരും പാലിക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.അധിക മാർഗരേഖകൾ കൊണ്ടുവരേണ്ട ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ.വെങ്കിട്ട രമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചത്.ജസ്റ്റിസ് അബ്ദുൾ നസീറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യം, ബി.വി. നാഗരത്ന എന്നിവരാണ് അംഗങ്ങൾ.

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K