
കൊച്ചി: കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശത്തിന് ആശ്വാസം പകരാൻ വന്ദേഭാരത് സർവ്വീസ് എത്തുന്നു. കേരളത്തിന് മൂന്നാം വന്ദേഭാരത് ഈയടുത്താണ് പ്രഖ്യാപിച്ചത്. നിലവിൽ ബെംഗളൂരു - കൊച്ചി വന്ദേ ഭാരതിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവേ അധികൃതർ. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും. എന്നു മുതൽ സർവീസ് തുടങ്ങുമെന്നതിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും. നവംബർ അവസാനത്തോടെ സർവ്വീസ് ആരംഭിക്കുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.
സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലും തിരികെ വരുമ്പോൾ കൃഷ്ണരാജപുരത്തും സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. 9 മണിക്കൂർ കൊണ്ടാണ് 608 കിലോമീറ്റർ പിന്നിടുക എന്നതാണ് യാത്രയുടെ പ്രത്യേകത. ഒരു എക്സിക്യൂട്ടീവ് കോച്ച് ഉൾപ്പെടെ ആകെ 8 ബോഗികളാണ് ട്രെയിനിൽ ഉണ്ടായിരിക്കുക. ഈ മാസം സർവ്വീസ് ആരംഭിക്കുകയാണെങ്കിൽ ക്രിസ്മസ്, പുതുവർഷത്തിന് യാത്രാക്ലേശമനുഭവിക്കുന്നവർക്ക് ഇത് ഗുണകരമാവും. നേരത്തെ, കേരളത്തിന് രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് അനുവദിച്ചിരുന്നത്. കാസർകോട്-തിരുവനന്തപുരം, മംഗലാപുരം - തിരുവനന്തപുരം വന്ദേഭാരതിന് പുറമെയാണ് കൊച്ചി-ബെംഗളൂരു വന്ദേഭാരത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam