കലോത്സവ റിപ്പോർട്ടിങിലെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരായ പോക്സോ കേസിൽ ഇടക്കാല ജാമ്യം

Published : Jan 20, 2025, 05:04 PM IST
കലോത്സവ റിപ്പോർട്ടിങിലെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരായ പോക്സോ കേസിൽ ഇടക്കാല ജാമ്യം

Synopsis

സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട്  റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഇടക്കാല  ജാമ്യം അനുവദിച്ചു.കൺസൾട്ടിംഗ് എഡിറ്റർ ഡോ.  അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ്  ഉത്തരവ്.

കൊച്ചി:സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട്  റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഇടക്കാല  ജാമ്യം അനുവദിച്ചു. കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റീസ് പി വി കു‍ഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്.

പെൺകുട്ടിയ്ക്കും മാതാപിതാക്കൾക്കും പരാതിയില്ലാത്ത കേസിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. പബ്ലിസിറ്റിയ്ക്ക് വേണ്ടിയുളള കേസാണോ ഇത്?  പ്രഥമദൃഷ്ട്യാ തന്നെ ഈ കേസ് നിലനിൽക്കില്ലല്ലോ എന്ന് പറഞ്ഞ കോടതി മാധ്യമ പ്രവർത്തകർക്കെതിരെ എന്തിനാണ് ഇത്തരം കേസുകൾ എടുക്കുന്നതെന്നും സിംഗിൾ ബെഞ്ച് ആരാഞ്ഞു.  തിരുവനന്തപുരം ജില്ലാ ശിശുക്ഷേമസമിതി ഡി.ജി.പിക്ക് നൽകിയ പരാതിയിലായിരുന്നു കന്റോൺമെന്റ് പൊലീസ്  ജാമ്യമില്ലാക്കുറ്റം ചുമത്തി ഇരുവർക്കുമെതിരെ കേസ് എടുത്തിരുന്നത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല
മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം