പെരുമ്പാവൂരിലും വര്‍ക്കലയിലും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു

Published : Nov 23, 2022, 11:03 PM ISTUpdated : Nov 24, 2022, 09:15 AM IST
പെരുമ്പാവൂരിലും വര്‍ക്കലയിലും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു

Synopsis

വർക്കല ഗവ.സ്കൂളിലെ പത്താം ക്ലാസ്  വിദ്യാർത്ഥിനിയായ ഭാഗ്യനന്ദയെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം: പെരുമ്പാവൂരിലും വര്‍ക്കലയിലും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്ത നിലയിൽ. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി സ്വദേശിനി അനന്യയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ന് കണ്ടെത്തിയത്. സബ്ബ് ജില്ലാ കലോത്സവത്തിന് പോകാൻ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നും ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നുവെന്നും എഴുതിവച്ച കുറിപ്പ് വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ അനന്യ കലോത്സവത്തിൽ മത്സരിക്കാനില്ലാതിരുന്നതിനാലാണ് അയക്കാതിരുന്നത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വർക്കലയിൽ പതിനാറുകാരിയെ തൂങ്ങി മരിച്ച  നിലയിൽ കണ്ടെത്തി. വർക്കല ഗവ.സ്കൂളിലെ പത്താം ക്ലാസ്  വിദ്യാർത്ഥിനിയായ ഭാഗ്യനന്ദയെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സ്കൂളിൽ ഉച്ചഭക്ഷണം കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് കുട്ടിയും അമ്മയും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കിനെ തുട‍ര്‍ന്ന് കുട്ടി ഇന്ന് സ്കൂളിൽ പോയിരുന്നില്ല. വൈകീട്ട് അമ്മയും ഇളയ സഹോദരിയും പുറത്തു പോയി മടങ്ങി വന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
Malayalam News Live: രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ്: ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ