
പാലക്കാട്: വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി നടത്തിയ അധ്യാപകന് സസ്പെൻഷൻ. പാലക്കാട് പത്തിരിപ്പാല ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ മുൻ അധ്യാപകൻ പ്രശാന്തിനെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷൻ സ്കൂളിൽ നടത്തിയ തെളിവെടുപ്പിൽ അധ്യാപകൻ 25 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കമ്മീഷൻ നൽകിയ റിപ്പോര്‍ട്ടിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഹര്‍ത്താൽ ദിനത്തിൽ കുട്ടികൾക്ക് ഭക്ഷണം കൊടുത്തതായി കാണിച്ചും സാധനങ്ങൾ വാങ്ങിയ വകയിൽ വ്യാജ ബില്ലുകള്‍ നൽകിയുമായിരുന്നു പ്രശാന്ത് തട്ടിപ്പ് നടത്തിയിരുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona