
കൊച്ചി: എറണാകുളം പെരുമ്പാവൂർ മേഖലയിൽ കെട്ടിട നിർമ്മാണ സാമഗ്രികൾ മോഷണം പോകുന്നത് തുടർക്കഥയാകുന്നു. നിർമ്മാണ ഉപകരണങ്ങളും, വയറിങ് സാമഗ്രികളുമാണ് മോഷണം പോകുന്നത്. അഞ്ചിടങ്ങളിലായി നടന്ന മോഷണത്തിൽ മൂന്ന് പ്രതികളെ പെരുമ്പാവൂർ പോലീസ് ഇതിനോടകം പിടികൂടി.
ചേലാമറ്റം ക്ഷേത്രത്തിനു സമീപത്ത് നിർമ്മാണം നടക്കുന്ന ഷെഡ്ഡിൽ നിന്ന് കമ്പിയും വയറിങ് സാമഗ്രികളും മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാനക്കാരായ മൂന്നു പേരാണ് പിടിയിലായത്. ബംഗാൾ സ്വദേശികളായ നൈതാനത്ത് ദാസ്, മിൻസാറുൽ മുല്ല, റഫീഖുൽ എന്നിവരാണ് പിടിയിലായത്. കവർച്ച ചെയ്ത മുതൽ ആക്രിയുടെ മറവിലാണ് ഇവർ വില്പന നടത്തുന്നത്. മോഷണ മുതൽ വാങ്ങുന്നതിൽ ആക്രികച്ചവടക്കാർ ജാഗ്രത പുലർത്തണമെന്നും അല്ലാത്ത പക്ഷം നടപടി ഉണ്ടാകുമെന്നും പെരുമ്പാവൂർ പോലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam