എസ്‍ഡിപിഐ നേതാവ് കെഎസ് ഷാൻ വധക്കേസ്; പ്രതികളായ അഞ്ചുപേര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Published : Sep 22, 2025, 12:10 PM IST
shan murder

Synopsis

എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് കര്‍ശന ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു.പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു, ധനീഷ് എന്നിവർക്കാണ് ജാമ്യം

ദില്ലി: എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം നൽകി സുപ്രീം കോടതി. കേസിലെ പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു, ധനീഷ് എന്നിവർക്കാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കോടതി നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത്,വിചാരണ നടപടികളുമായി സഹകരിക്കണം എന്നീ വ്യവസ്ഥകളും കോടതി നിർദ്ദേശിച്ചു. 

നേരത്തെ കേസിലെ നാല് പ്രതികൾക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. മറ്റു ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതി തീരുമാനിക്കും. ജാമ്യം നൽകുന്നതിനെ സംസ്ഥാനസർക്കാർ എതിർത്തിരുന്നു. ഷാന്‍ വധക്കേസിലെ ആർഎസ്എസുകാരായ ഒമ്പത് പ്രതികള്‍ക്ക് സെഷന്‍സ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാലുപേരുടെ ജാമ്യം ആണ് ഹൈക്കോടതി റദ്ദാക്കിയത്. ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കേസിൽ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ പിവി ദിനേഷ്, സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി.  പ്രതികൾക്കായി മുതിർന്ന അഭിഭാഷക സൗമ്യ ചക്രവർത്തി, അഭിഭാഷകൻ ഋഷികേശ് ഹരിദാസ് എന്നിവരാണ് ഹാജരായത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; വലഞ്ഞ് യാത്രക്കാർ
പിഎം ശ്രീ: 'ഒളിച്ചുവെച്ച ഡീൽ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ; യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കാത്ത വിഷയമേതെന്ന് ചോദ്യം