പിഎം ശ്രീ പദ്ധതിയിൽ മന്ത്രിസഭാ ഉപസമിതിയുടെ രണ്ടാം യോഗം ഇന്ന്; സിലബസ് തയാറാക്കലും സ്കൂളുകളുടെ തെരഞ്ഞെടുപ്പും അടക്കം ചർച്ച ചെയ്യും

Published : Jul 01, 2026, 05:56 AM IST
PM Shri

Synopsis

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭ ഉപസമിതി ഇന്ന് വീണ്ടും യോഗം ചേരും. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിബന്ധനകളെ പറ്റി സമിതി വിശദമായി ചർച്ച ചെയ്യും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭ ഉപസമിതി ഇന്ന് വീണ്ടും യോഗം ചേരും. സമിതിയുടെ രണ്ടാമത്തെ യോഗമാണ് നിയമസഭാ സമ്മേളനത്തിന് ശേഷം ഇന്ന് ചേരുക. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിബന്ധനകളെ പറ്റി സമിതി വിശദമായി ചർച്ച ചെയ്യും. സിലബസ് തയാറാക്കൽ, സ്കൂളുകളുടെ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങൾ സമിതി വിശദമായി പഠിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അതുകൊണ്ടുതന്നെ തുടർനടപടികൾ വേഗത്തിൽ ആക്കാൻ ആണ് സമിതിയുടെ നിലവിലെ തീരുമാനം. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ, എക്സൈസ് മന്ത്രി എം ലിജു, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, മന്ത്രി പി സി വിഷ്ണുനാഥ് എന്നിവരാണ് ഉപസമിതി അംഗങ്ങൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൗൺസിലർ സുഗതൻ്റെ അവധി; അനുമതി നൽകരുതെന്ന നിർദേശം ഡോ ചിത്ര മറികടന്നു, തദ്ദേശവകുപ്പിൽ സംഭവിച്ചത് ഗുരുതര വീഴ്ച
കനത്ത മഴ; ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ, പരീക്ഷകൾ മാറ്റി