രണ്ടാംഘട്ട വോട്ടെടുപ്പ്: പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി, പോളിംഗ് വൈകുന്നു

Published : Dec 10, 2020, 07:46 AM ISTUpdated : Dec 10, 2020, 08:33 AM IST
രണ്ടാംഘട്ട വോട്ടെടുപ്പ്: പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി, പോളിംഗ് വൈകുന്നു

Synopsis

രണ്ടാം ഘട്ട വോട്ടിങ്ങിനിടെ പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി വോട്ടിങ് തടസപ്പെട്ടു.  

കൊച്ചി/പാലക്കാട്/ തൃശൂർ: രണ്ടാം ഘട്ട വോട്ടിങ്ങിനിടെ പലയിടത്തും മെഷീൻ തകരാറിലായി വോട്ടിങ് തടസപ്പെട്ടു.  കൊച്ചി കോർപ്പറേഷൻ 35-ാം  ഡിവിഷൻ കാംപ്യൻ സ്കൂളിലെ ബൂത്തിൽ  വോട്ടെടുപ്പ് ആരംഭിച്ചിട്ടില്ല. യന്ത്രത്തകരാറിനെ തുടർന്ന് പോളിങ് വൈകുകയാണ്.

തൃശൂർ പാണഞ്ചേരിയിലെ ഒമ്പതാം വാർഡിൽ ഒന്നാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിന് തകരാറ് മൂലം പോളിംഗ് തടസപ്പെട്ടു.   എള൦കുള൦ ഡിവിഷനിലെ ബൂത്തിൽ മോക് പോളി൦ഗിൽ തടസപ്പെട്ടു. നാലാം നമ്പർ പോളി൦ഗ് ബൂത്തിലാണ് പ്രശ്ന൦. യന്ത്രം മാറ്റിവച്ച് പുതിയ യന്ത്രത്തിൽ മോക്ക് പോളി൦ഗ് ആരംഭിച്ചു. പാലക്കാട് സെന്റ് സെബാസ്റ്റ്യൻ എസ്ബി സ്കൂളിലെ വോട്ടിങ്ങും മെഷീൻ തകരാറു മൂലം തടസപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മാറ്റം വ്യക്തം, കേരളത്തിൽ വളർച്ച ബിജെപിക്ക് മാത്രം': വോട്ടുവിഹിത കണക്ക് ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ
നവജാത ശിശുവിൻ്റെ മരണം; റിപ്പോർട്ട് തേടി ജില്ലാ കളക്ടർ, യുവതിയെ വിശദ പരിശോധനയ്ക്ക് മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റും