രാഹുലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്: ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ഹർജി

Published : Feb 23, 2026, 03:00 PM ISTUpdated : Feb 23, 2026, 06:50 PM IST
Rahul Mamkootathil

Synopsis

ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് രാഹുലിന് നോട്ടിസ് അയച്ചിരിക്കുകയാണ്. ഈ മാസം 28 ന് രാഹുലോ അഭിഭാഷകനോ ഹാജരാകണമെന്നാണ് കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിന‍്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. രാഹുലിനെതിരെ ചുമത്തിയ രണ്ടാമത്തെ ലൈംഗിക അതിക്രമ കേസിലാണ് നടപടി. പരാതിക്കാരിയെ ബന്ധപ്പെടാനോ സ്വാധീനിക്കാനോ പാടില്ലെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. കഴിഞ്ഞ പതിനേഴിന് രാഹുൽ പരാതിക്കാരിയെ വാട്സ് ആപ് കോളിൽ വിളിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരി ക്രൈംബ്രാഞ്ചിന് ഇത് സംബന്ധിച്ച് പരാതി നല്‍കി. ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി  ഈ മാസം 28 ന് രാഹുലോ അഭിഭാഷകനോ നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചു.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനത്ത പോളിങിൽ വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാര്‍ത്ഥികള്‍; ബേപ്പൂരിൽ വമ്പൻ അട്ടിമറിയെന്ന് അൻവര്‍, ആറന്മുളയിൽ വിജയം വള്ളപ്പാടകലെയെന്ന് അബിൻ വര്‍ക്കി
കേരളത്തില്‍ മാറ്റം ഉറപ്പെന്ന് രാജീവ് ചന്ദ്രശേഖർ, അടുത്ത തെരഞ്ഞെടുപ്പ് മുതൽ എന്‍ഡിഎ ഒരു വശതും മറു വശത്ത് കോൺഗ്രസ് സിപിഎം സഖ്യവും ആയിരിക്കും