കേരളത്തെ പിടിച്ചുകുലുക്കിയ വാര്‍ത്തകളിലൂടെ ശ്രദ്ധേയൻ; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബി സി ജോജോ അന്തരിച്ചു

Published : Mar 26, 2024, 11:52 AM IST
കേരളത്തെ പിടിച്ചുകുലുക്കിയ വാര്‍ത്തകളിലൂടെ ശ്രദ്ധേയൻ; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബി സി ജോജോ അന്തരിച്ചു

Synopsis

കേരള കൗമുദി ദിനപ്പത്രത്തിൽ എക്സിക്യൂട്ടിവ് എഡിറ്റായിരുന്ന അദ്ദേഹം ഇന്ത്യ പോസ്റ്റ് വെബ് ടിവിയുടെ എഡിറ്ററും എംഡിയുമായിരുന്നു

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ ബി സി ജോജോ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.  കേരള കൗമുദി ദിനപ്പത്രത്തിൽ എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. ഇന്ത്യയിലെ ആദ്യ വെബ് ടിവികളിൽ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററൂം എംഡിയുമായിരുന്നു. കേരളത്തെ പിടിച്ചുകുലുക്കിയ അന്വേഷണാത്മക വാര്‍ത്തകളിലൂടെയാണ് ജോജോ ശ്രദ്ധേയനായത്. പാമോലിൻ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാൻ ചോലയിലെ കൈയ്യേറ്റങ്ങൾ പുറത്തെത്തിച്ചതും മുല്ലപ്പെരിയാർ കരാറിലെ വീഴ്ചകൾ പുറത്തെത്തിച്ചതുമടക്കം നിരവധി വാർത്തകളാണ് ജോജോ ജനമധ്യത്തിലേക്ക് എത്തിച്ചത്. രാഷ്ട്രീയ വാര്‍ത്തകൾ കൈകാര്യം ചെയ്തിരുന്ന ജോജോ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ പടലപ്പിണക്കങ്ങൾ സംബന്ധിച്ചും വാര്‍ത്തകൾ പുറത്തെത്തിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം രൂപ; ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും പേരില്‍ ലക്ഷങ്ങൾ; നിക്ഷേപത്തിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി
കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയ്ക്ക് കേരളത്തിൽ പ്രണയസാഫല്യം; അരുമാനൂർ ശ്രീ നയിനാർ ക്ഷേത്രത്തിൽ വെച്ച് വിവാഹം