'കവിളില്‍ താക്കോൽ കൊണ്ട് കുത്തി, പല്ലുകള്‍ തകര്‍ന്നു'; ഇൻസ്റ്റ പോസ്റ്റിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമര്‍ദനം

Published : Feb 07, 2025, 08:10 AM ISTUpdated : Feb 07, 2025, 08:56 AM IST
'കവിളില്‍ താക്കോൽ കൊണ്ട് കുത്തി, പല്ലുകള്‍ തകര്‍ന്നു'; ഇൻസ്റ്റ പോസ്റ്റിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമര്‍ദനം

Synopsis

തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് റാ​ഗിം​ഗിനെ തുടർന്ന് ഗുരുതര പരിക്കേറ്റിരിക്കുന്നത്.

മലപ്പുറം: മലപ്പുറം തിരുവാലിയിൽ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്‍റെ പേരിൽ രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍. തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് ക്രൂരമായ റാ​ഗിം​ഗിനെ തുടർന്ന് ഗുരുതര പരിക്കേറ്റിരിക്കുന്നത്. ഷാനിദിന്‍റെ പല്ലുകള്‍ തകര്‍ന്നു. മുഖത്തും ഗുരുതരപരിക്കേറ്റിട്ടുണ്ട്. തലയിലും പുറത്തും അടിച്ചെന്ന് ഷാനിദ് പറഞ്ഞു. 

സംഘം ചേര്‍ന്നുള്ള അക്രമണത്തില്‍ ഷാനിദിന്റെ മുഖത്താണ് പരിക്കേറ്റത്. ആക്രമണത്തിൽ ഷാനിദിന്റെ മുൻവശത്തെ പല്ലുകൾ തകർന്നിട്ടുണ്ട്. താക്കോലുകൊണ്ടുള്ള കുത്തേറ്റ് കവിളില്‍ ദ്വാരം വീണതിനെ തുടർന്ന് മൂന്ന് തുന്നലുണ്ട്. ഷാനിദിന്‍റെ ശരീരത്തിലുടനീളം പരിക്കേറ്റിട്ടുണ്ട്.  മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഷാനിദ്. ഷാനിദിൻ്റെ രക്ഷിതാക്കൾ എടവണ്ണ പൊലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും