
തിരുവനന്തപുരം: പേട്ടയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഗംഗേശാനന്ദക്കെതിരായ കുറ്റപത്രം കോടതി മടക്കി. പൂജയ്ക്കെത്തിയ വീട്ടിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന മൊഴിയിൽ പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.ഈ കേസിലാണ് ക്രൈം ബ്രാഞ്ച് തുടരന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.
ലോക്കൽ പൊലീസിൻെറ സീൻ മഹസിൽ സമയം രേഖപ്പെടുത്തിയതും ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസിൽ നിന്നും ചില വകുപ്പുകള്‍ കുറവ് ചെയ്തതിൻെറ രേഖകളിലെ അവ്യക്തതയും ചൂണ്ടികാട്ടിയാണ് കുറ്റപത്രം മടക്കിയത്. കോടതി ചൂണ്ടികാട്ടിയ കാര്യങ്ങള്‍ പരിശോധിച്ച് തിങ്കളാഴ്ച തന്നെ കുറ്റപത്രം വീണ്ടും സമർപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.