'ദേവി ക്ഷേത്രം ദേവസ്വം ബോര്‍ഡ് തല്‍ക്കാലം ഏറ്റെടുക്കണ്ട', നീക്കം സുപ്രീം കോടതി സ്റ്റേ ചെയ്തു

Published : Mar 01, 2024, 12:33 PM ISTUpdated : Mar 01, 2024, 12:49 PM IST
'ദേവി ക്ഷേത്രം ദേവസ്വം ബോര്‍ഡ് തല്‍ക്കാലം ഏറ്റെടുക്കണ്ട', നീക്കം സുപ്രീം കോടതി സ്റ്റേ ചെയ്തു

Synopsis

മലബാർ ദേവസ്വം ബോര്‍ഡിന് എതിരെ കപ്ലിയങ്ങാട് ദേവി ക്ഷേത്രത്തിന്‍റെ മാനേജിങ് ട്രസ്റ്റി എം ദിവാകരൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

ദില്ലി:തൃശൂർ വടക്കേക്കാട് കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാർ ദേവസ്വം ബോർഡിന്‍റെ നീക്കം സുപ്രീം കോടതി താത്കാലികമായി തടഞ്ഞു.ക്ഷേത്രത്തിലേക്ക് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച  മലബാർ ദേവസ്വം ബോർഡ് ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. മലബാർ ദേവസ്വം ബോര്‍ഡിന് എതിരെ കപ്ലിയങ്ങാട് ദേവി ക്ഷേത്രത്തിന്റെ മാനേജിങ് ട്രസ്റ്റി എം ദിവാകരൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു ഹര്‍ജിക്കാരൻ സുപ്രീം കോടതിയെ അറിയിച്ചത്. ഹർജിയിൽ സുപ്രീം കോടതി മലബാർ ദേവസ്വം ബോർഡ് ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. സുപ്രീം കോടതിയുടെ നടപടി മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടിയായി. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ പി.എൻ രവീന്ദ്രൻ, അഭിഭാഷകനായപി എസ് സുധീർ എന്നിവർ ഹാജരായി. ക്ഷേത്രത്തിൻ്റെ അവകാശം സംബന്ധിച്ച കേസ് സിവിൽ കോടതിയുടെ പരിഗണനയിലാണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.

മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കും? നിര്‍ണായക നീക്കവുമായി ബിജെപി, രണ്ടാമത്തെ മണ്ഡലമായി രാമനാഥപുരം പരിഗണനയിൽ

 

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K