ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി; തീരുമാനം സ്റ്റേ ചെയ്ത് ട്രിബ്യൂണൽ

Published : Mar 04, 2025, 04:21 PM ISTUpdated : Mar 04, 2025, 04:29 PM IST
ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി; തീരുമാനം സ്റ്റേ ചെയ്ത് ട്രിബ്യൂണൽ

Synopsis

ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. മന്ത്രിസഭാ തീരുമാനത്തിനെതിരെ നൽകിയ ഹര്‍ജിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ അനുവദിച്ചു. നടപടി സ്റ്റേ ചെയ്തതോടെ അന്തിമ തീരുമാനമാകുന്നതുവരെ നിയമനവുമായി മുന്നോട്ടുപോകാനാകില്ല

തിരുവനന്തപുരം: ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. ശരീര സൗന്ദര്യമത്സര വിജയികള്‍ക്ക് പൊലീസ് ഇൻസ്പെക്ടറായി നിയമനം നൽകാനുള്ള മന്ത്രിസഭായ യോഗ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. ഷിനു ചൊവ്വ, ചിത്തരേശ് നടേശൻ എന്നിവർക്ക് ഇൻസ്പെക്ടർ റാങ്കിൽ നിയമനം നൽകാനുള്ള തീരുമാനം വിവാദമായിരുന്നു.

കീഴ്വഴക്കങ്ങള്‍ ലംഘിച്ചുള്ള കായിക നിയമനം പൊലീസിലെ സീനിയോററ്റി തന്നെ കാര്യമായി ബാധിക്കുന്നതായിരുന്നു. പൊലീസ് നാലാം ബറ്റാലയിനിലെ സബ് ഇൻസ്പെക്ടർ ബിജുമോൻ പി.ജെയാണ് നിയമനം ചോദ്യം ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഹർജി തീർപ്പാക്കുന്നതുവരെ നിയമനം താൽക്കാലികമായി സ്റ്റേ ചെയ്തു. ഹർജി ഫയലിൽ സ്വീകരിച്ച ട്രിബ്യൂണൽ ഡിവിഷൻ ബെഞ്ച് സർക്കാരിനും ഡിജിപിക്കും ബറ്റാലിയൻ എഡിജിപിക്കും നിയമനം നൽകുന്നവർക്കും നോട്ടീസ് അയച്ചു. പൊലീസ് നിയമനത്തിനായുള്ള കായിക പരീക്ഷയിൽ ഷിനു ചൊവ്വ പരാജയപ്പെട്ടിരുന്നു. നടപടി സ്റ്റേ ചെയ്തതോടെ അന്തിമ തീരുമാനമാകുന്നതുവരെ നിയമനവുമായി മുന്നോട്ടുപോകാനാകില്ല.

ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനായിരുന്നു സര്‍ക്കാര്‍ നീക്കം. അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ  വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനായിരുന്നു മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തത്. എന്നാൽ, ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പൊലീസ് കായിക ക്ഷമത പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു.

പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നിവയിലാണ് പരാജയപ്പെട്ടത്. ചിത്തരേഷ് നടേശൻ പങ്കെടുത്തില്ല. എസ്എപി ക്യാമ്പിലായിരുന്നു പരീക്ഷ. ഷിനു ചൊവ്വയ്ക്ക് വീണ്ടും കായിക ക്ഷമത പരീക്ഷയ്ക്ക് അവസരം നൽകാനിരിക്കെയാണ് ട്രിബ്യൂണൽ തീരുമാനം സ്റ്റേ ചെയ്തത്.ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലീസിൽ നിയമനം നൽകുന്നത്.

ഇത് മറികടന്നാണ് മന്ത്രിസഭാ തിരുമാനമെടുത്തത്. ദേശീയ അന്തർ ദേശീയ തലത്തിൽ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് നിയമനം നൽകുന്നുവെന്നായിരുന്നു ഉത്തരവ്. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നൽകാൻ നീക്കം നടന്നത്. അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമന നീക്കം നടന്നത്. 

ഗുരുതര ആരോപണങ്ങൾ; ടാർഗറ്റ് ചെയ്യുന്നു, പൊലീസ് മനപൂര്‍വം കുടുക്കുമെന്ന് സംശയമെന്ന് ഷിനു ചൊവ്വ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
Malayalam News live: കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും