
പാലക്കാട്: പൊലീസിനൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ വാഹന പരിശോധന നടത്തിയത് വിവാദമയിരുന്നു. ഇതില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും, പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പില്‍ രംഗത്ത് എത്തി. പൊലീസ് ഈ കാര്യത്തിൽ ശ്രദ്ധ നൽകേണ്ടതായിരുന്നു. സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് എത്തുന്നവർ രാഷ്ട്രിയ പാർട്ടിയുടെ അടയാളങ്ങൾ ഒഴുവാക്കണമെന്നും പോലീസിന് ഈ കാര്യത്തിൽ വീഴ്ച സംഭവിച്ചെന്നും ഷാഫി പറമ്പിൽ പറഞ്ഞു.വിഷയം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഷാഫി അറിയിച്ചു.
അതേസമയം പൊലീസ് വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകര്‍ ഉൾപ്പടെ സന്നദ്ധ സേവനത്തിന് എത്തിയിരുന്നു. സേവാഭാരതി പ്രവർത്തകർ എത്തിയത് സംഘടനയുടെ പേരെഴുതിയ യൂണിഫോം അണിഞ്ഞാണ്. ഇതാണ് വിവാദമായത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു.
സേവനപ്രവർത്തനങ്ങൾക്ക് ഒരു സംഘടനയുടെയും യൂണിഫോം ഉപയോഗിക്കരുത് എന്ന ചട്ടം മറികടന്നെന്നാണ് ഇപ്പോൾ ഉയരുന്ന വാദം.
പൊലീസിന്‍റെ അധികാരം സേവാഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ ടി സിദ്ദിഖ് രംഗത്തെത്തിയിരുന്നു. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു സേവാഭാരതി പ്രവർത്തകരുടെ പരിശോധന. യാത്രക്കാരിൽ നിന്ന് രേഖകൾ അടക്കം വാങ്ങി ഇവർ പരിശോധിച്ചു. പൊലീസിന്റെ അധികാരം സേവാഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നാണ് ടി സിദ്ദിഖ് ആവശ്യപ്പെട്ടത്.
അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു, ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പരിശോധിക്കാൻ അനുവാദം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സന്നദ്ധ സംഘടനകൾ ഒരുപാടുണ്ട്. എന്നാൽ സർക്കാർ തന്നെ സന്നദ്ധ സേനയെ രൂപീകരിച്ചിട്ടുണ്ട്. അവർക്കാണ് ഇത്തരത്തിൽ പോകാൻ അനുമതി. രാഷ്ട്രീയ പിന്തുണ പ്രദർശിപ്പിച്ച് ഇതിൽ പ്രവർത്തിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam