
തൃശൂർ : തൃശൂർ ടൌണിൽ പൊലീസ് മിന്നൽ പരിശോധന. മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. അഞ്ച് കണ്ടക്ടർമാരും മദ്യപിച്ചാണ് ബസിൽ ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. എല്ലാവരും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. തൃശൂർ ഈസ്റ്റ് പൊലീസാണ് ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ പരിശോധന നടത്തിയത്. രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു.
ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടു. ജയ്ഗുരു, എടക്കളത്തൂർ, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവൽസ്, കൃപാൽ, മൗനം എന്നീ സ്വകാര്യ ബസുകളാണ് പിടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ബസുകളുടെ മത്സര ഓട്ടം കൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ കൂടിയതും മറ്റു വാഹനങ്ങളിൽ പോകുന്ന യാത്രക്കാരോട് അതിക്രമം കാണിക്കുന്നു എന്ന പരാതി നിരന്തരമായി ഉയർന്നതോടെയുമാണ് പൊലീസ് പരിശോധനയ്ക്കിറങ്ങിയത്. ലഹരിയിലുള്ള പാച്ചിൽ അവസാനിപ്പിക്കാൻ പരിശോധന തുടരാനാണ് പൊലീസിന്റെ തീരുമാനം.
read more ബസ്സില്‍ സ്ത്രീകളെ തുറിച്ചുനോക്കിയാല്‍ കേസ്; മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട്
സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മർദ്ദിച്ചു
തൃശൂർ വരന്തരപ്പിള്ളിയില്‍ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മർദ്ദിച്ചു. പരുക്കേറ്റ പുളിഞ്ചോട് കോട്ടില്‍ വീട്ടില്‍ ഗിരീഷിനാണ് (38) മർദ്ദനത്തിൽ പരിക്കേറ്റത്. ഇയാളെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. വരന്തരപ്പിള്ളി ഭാഗത്തേക്ക് പോയിരുന്ന അല്‍അമീന്‍ ബസ് ജനത സ്‌കൂള്‍ സ്‌റ്റോപ്പിനുസമീപം തടഞ്ഞാണ് ആക്രമണമുണ്ടായത്. ബസ് സൈഡ് നൽകിയില്ലെന്നാരോപിച്ചാണ് കാറിലും ഒരു ബൈക്കിലുമായെത്തിയ പത്തോളം പേര്‍ ചേര്‍ന്ന് ആക്രമണം നടത്തിയത്. വരന്തരപ്പിള്ളി പൊലീസ് സംഭവത്തിൽ കേസെടുത്തു.
read more കോഴിക്കോട്ട് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സീനെടുത്തിട്ടും മരിച്ചു