അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മരിച്ചത് ജനിച്ച് ഏഴ് ദിവസം പ്രായമായ ആൺകുഞ്ഞ്

Web Desk   | Asianet News
Published : May 11, 2020, 08:09 AM ISTUpdated : May 11, 2020, 10:48 AM IST
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മരിച്ചത് ജനിച്ച് ഏഴ് ദിവസം പ്രായമായ ആൺകുഞ്ഞ്

Synopsis

ചിത്ര - ശിവൻ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം

പാലക്കാട്: ശിശുമരണനിരക്കിൽ അഭിമാന നേട്ടം കൈവരിച്ചതിന് പിന്നാലെ അട്ടപ്പാടിയിൽ വീണ്ടും കൈക്കുഞ്ഞ് മരിച്ചു. ജനിച്ച് ഏഴ് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടി വെള്ളകുളം ഊരിലാണ് സംഭവം.

ചിത്ര - ശിവൻ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.  ഈ വർഷം മാത്രം അട്ടപ്പാടിയിൽ മരിക്കുന്ന അഞ്ചാമത്തെ കുഞ്ഞാണ് ഇത്.

ലോകത്താകമാനം ശിശുമരണനിരക്ക് എട്ടിലേക്ക് എത്തിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യം. കേരളം മരണനിരക്ക് ഏഴിലേക്ക് എത്തിച്ച് അഭിമാന നേട്ടം കൈവരിച്ചു. ഇന്ത്യയിൽ ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 32 കുഞ്ഞുങ്ങൾ മരിക്കുന്നുവെന്ന കണക്കുകൾ നിലനിൽക്കെയാണ് ഇത്.

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K