ഏഴ് ജീവനക്കാര്‍ക്ക് കൊവിഡ്; മലപ്പുറം വേങ്ങര ജനതാ ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചു

Web Desk   | Asianet News
Published : Aug 18, 2020, 12:29 PM ISTUpdated : Aug 18, 2020, 12:33 PM IST
ഏഴ് ജീവനക്കാര്‍ക്ക് കൊവിഡ്; മലപ്പുറം വേങ്ങര ജനതാ ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചു

Synopsis

ഈ മാസം ഏഴ് മുതല്‍ 17 വരെ സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം  

മലപ്പുറം: വേങ്ങര ജനതാ ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ 7 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം ഏഴ് മുതല്‍ 17 വരെ സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് തല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.

്അതേസമയം ജില്ലയില്‍ തിങ്കളാഴ്ച 306 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. 288 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 13 പേര്‍ ഉറവിടമറിയാത്തവരാണ്. 275 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധ ഉണ്ടായത്.

രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വൈറസ് ബാധിതര്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര