ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: ഏഴ് എസ്എഫ്ഐ പ്രവർത്തകർ കൂടി കീഴടങ്ങി, കേസിൽ ഇതുവരെ അറസ്റ്റിലായത് 16 പേർ

Published : Mar 06, 2023, 08:08 PM IST
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: ഏഴ് എസ്എഫ്ഐ പ്രവർത്തകർ കൂടി കീഴടങ്ങി, കേസിൽ ഇതുവരെ അറസ്റ്റിലായത് 16 പേർ

Synopsis

അതുൽ, അഖിൽ, നന്ദകുമാർ,ജോയൽ, നാസർ, അനന്തു, അശ്വിൻ എന്നിവരാണ് കീഴടങ്ങിയത്.

കൊച്ചി : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമ കേസിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർ കൂടി കീഴടങ്ങി. അതുൽ, അഖിൽ, നന്ദകുമാർ,ജോയൽ, നാസർ, അനന്തു, അശ്വിൻ എന്നിവരാണ് കീഴടങ്ങിയത്. പ്രധാന  പ്രതിയായ എസ് എഫ് ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു നേരത്തെ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പ്രതികൾ കീഴടങ്ങിയത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 16 ആയി. 

എസ് എഫ് ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു, എറണാകുളം ഏര്യാ സെക്രട്ടറി ആശിഷ്, ജില്ലാ ജോ. സെക്രട്ടറി രതു കൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്. ഏഷ്യാനെറ്റ് ന്യൂസ് ഹാജരാക്കിയ പ്രതികളുടെ ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞത്. 

മാ‍ര്‍ച്ച് നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റിജിയണൽ ഓഫീസിനുളളിൽ കയറി മുദ്രാവാക്യം വിളിച്ച പ്രതികൾ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഒരു മണിക്കൂറോളം ഓഫീസ് പ്രവർത്തനങ്ങൾ തടസപെടുത്തുകയും ചെയ്തു. ഓഫീസില്‍ ബഹളം വച്ച പ്രവര്‍ത്തകരെ കൂടുതല്‍ പൊലീസെത്തിയാണ് നീക്കിയത്. 

 

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം