ട്രെയിൻ യാത്രയിൽ ചായവീണ് ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവം; കേസ്, റിപ്പോർട്ട് തേടി

Published : Jan 06, 2024, 05:23 PM ISTUpdated : Jan 06, 2024, 05:27 PM IST
ട്രെയിൻ യാത്രയിൽ ചായവീണ് ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവം; കേസ്, റിപ്പോർട്ട് തേടി

Synopsis

ട്രെയിനിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴാണ് സഹയാത്രികൻ്റെ കയ്യിൽ നിന്ന് ചായവീണ് കുട്ടിയുടെ കാലിലും കയ്യിലും പൊള്ളലേറ്റത്. ഈ വിവരം ടിടിആറിനെ അറിയിച്ചപ്പോൾ സ്റ്റേഷൻ മാസ്റ്ററെ കാണാനാണ് പറഞ്ഞത്. 

കണ്ണൂർ: കണ്ണൂരിൽ ട്രെയിൻ യാത്രയ്ക്കിടെ ചായ വീണ് ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ പാലക്കാട് ഡിവിഷണൽ മാനേജരോടും റെയിൽവേ, കണ്ണൂർ പൊലീസിനോടും ബാലാവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. ജനുവരി മൂന്നിനായിരുന്നു സംഭവം. തലശ്ശേരി സ്വദേശിയായ കുട്ടിയ്ക്കാണ് കാലിലും കയ്യിലും പൊള്ളലേറ്റത്. 

ട്രെയിനിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴാണ് സഹയാത്രികൻ്റെ കയ്യിൽ നിന്ന് ചായവീണ് കുട്ടിയുടെ കാലിലും കയ്യിലും പൊള്ളലേറ്റത്. ഈ വിവരം ടിടിആറിനെ അറിയിച്ചപ്പോൾ സ്റ്റേഷൻ മാസ്റ്ററെ കാണാനാണ് പറഞ്ഞത്. തുടർന്ന് അമ്മയും മകനും ഉള്ളാളത്തിറങ്ങി സ്റ്റേഷൻ മാസ്റ്ററോട് വിവരം പറയുകയായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ ഇടപെടുകയായിരുന്നു. ബാലാവകാശകമ്മീഷൻ കേസെടുത്തെങ്കികിലും സഹയാത്രികൻ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ പാലക്കാട് ഡിവിഷണൽ മാനേജരോടും റെയിൽവേ, കണ്ണൂർ പൊലീസിനോടും അടിയന്തര റിപ്പോർട്ട് തേടി.

കഴിഞ്ഞ മാസം മരിച്ചു, സംസ്കാരവും നടത്തി! ഇപ്പോഴിതാ ജീവനോടെ കൺമുന്നിൽ; ആ മൃതദേഹം ആരുടേതെന്ന് അന്വേഷിച്ച് പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K