തൃശ്ശൂരില്‍ 17 പേര്‍ക്ക് കൊവിഡ്; രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്കും നഗരസഭ കൗണ്‍സിലര്‍ക്കും രോഗം

Published : Jun 28, 2020, 06:37 PM IST
തൃശ്ശൂരില്‍ 17 പേര്‍ക്ക് കൊവിഡ്; രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്കും നഗരസഭ കൗണ്‍സിലര്‍ക്കും രോഗം

Synopsis

154 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 210 പേര്‍ രോഗമുക്തി നേടി. 

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിൽ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 17 പേരിൽ പത്ത് പേരാണ് വിദേശത്തുനിന്ന് വന്നവർ. ആറ് പേർ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ചാലക്കുടി നഗരസഭാ കൗണ്‍സിലര്‍ക്കാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരനിൽ നിന്നുള്ള സമ്പർക്കം മൂലമാണ് രോഗപ്പകര്‍ച്ച. അഞ്ച് പേരാണ് ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്.

വിദേശത്ത് നിന്ന് വന്നവര്‍: ജൂൺ 13ന് കുവൈറ്റില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി (പുരുഷൻ, 25), താണിശ്ശേരി സ്വദേശി (പുരുഷൻ, 44), എടത്തിരിഞ്ഞി സ്വദേശി (32, പുരുഷൻ), ജൂൺ 18ന് കുവൈത്തിൽ നിന്ന് വന്ന അന്തിക്കാട് സ്വദേശി (42, പുരുഷൻ), ജൂൺ 14ന് ദുബൈയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി (23, സ്ത്രീ), ജൂൺ 13ന് ദുബൈയിൽ നിന്ന് വന്ന വടക്കേക്കാട് സ്വദേശി (22, പുരുഷൻ), ജൂൺ 19ന് ബഹ്‌റൈനിൽ നിന്ന് വന്ന മരത്തംകോട് സ്വദേശി (46, പുരുഷൻ), ജൂൺ ആറിന് ബഹ്‌റൈനിൽ നിന്ന് വന്ന അഴീക്കോട് സ്വദേശി (31, പുരുഷൻ), ജൂൺ നാലിന് അബുദാബിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (47, പുരുഷൻ), ജൂൺ 14ന് മസ്‌ക്കത്തിൽ നിന്ന് വന്ന കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കൊരട്ടി സ്വദേശി (48, പുരുഷൻ). 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍: ജൂൺ 12ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന പഴയന്നൂർ സ്വദേശി (28, പുരുഷൻ), ജൂൺ 16ന് മുംബൈയിൽ നിന്ന് വന്ന മായന്നൂർ സ്വദേശിയായ 60 വയസ്സുകാരൻ, അദ്ദേഹത്തിന്‍റെ 58 വയസ്സുള്ള സഹോദരി, ജൂൺ 18ന് ജയ്പൂരിൽ നിന്നും ജൂൺ 20ന് ബെംഗളൂരുവില്‍ നിന്നും വന്ന കൈനൂരിലെ ബിഎസ്എഫ് ജവാൻമാർ (44,28 പുരുഷൻമാർ), ജൂൺ 14ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (30, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

154 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 210 പേര്‍ രോഗമുക്തി നേടി. തൃശ്ശൂര്‍ സ്വദേശികളായ അഞ്ചുപേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 18875 ൽ 18701 പേർ വീടുകളിലും 174 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കൊവിഡ് സംശയിച്ച 25 പേരെ ഞായറാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന എട്ടു പേരെ ഡിസ്ചാർജ്ജ് ചെയ്തു. 1902 പേരെ ഞായറാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 884 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഞായറാഴ്ച 227 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 

ഇതുവരെ ആകെ 9241 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 8643 സാമ്പിളുകളുടെ പരിശോധന ഫലം വന്നു. ഇനി 548 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവൈലൻസിന്‍റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 3507 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 200 പേർക്ക് കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 526 പേരെ പരിശോധിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം
പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'